കരുവന്നൂർ ബാങ്ക്​ തട്ടിപ്പ്​: അ​ഞ്ചു​പേ​രെ ഇ.ഡി ചോദ്യം ചെയ്തു​

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ സ​ഹ.​ബാ​ങ്ക്​ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ൽ എ​ൻ​​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​​ (ഇ.​ഡി)​ ചൊ​വ്വാ​ഴ്ച അ​ഞ്ചു​പേ​രെ ചോ​ദ്യം ചെ​യ്തു. കേ​സി​ലെ മൂ​ന്നും നാ​ലും പ്ര​തി​ക​ളെ​യ​ട​ക്ക​മാ​ണ്​ ചോ​ദ്യം ചെ​യ്ത​ത്.

മു​ഖ്യ​പ്ര​തി പി. ​സ​തീ​ഷ്​ കു​മാ​റി​ന്‍റെ ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്​​ സ​ന​ല്‍കു​മാ​ര്‍ ഇ.​ഡി​ക്ക്​ മു​ന്നി​ൽ ഹാ​ജ​രാ​യി. കേ​സി​ലെ മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യ അ​ര​വി​ന്ദാ​ക്ഷ​നെ​യും ജി​ല്‍സി​നെ​യും വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ ചോ​ദ്യം ​ചെ​യ്തു.

വ്യ​വ​സാ​യി ജ​യ​രാ​ജ്, സ​തീ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍ ശ്രീ​ജി​ത് എ​ന്നി​വ​രെ​യും എ​ന്‍ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ർ​ച്ച​യാ​യി ചോ​ദ്യം ചെ​യ്തു. ഒ​ന്നാം​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ര​വി​ന്ദാ​ക്ഷ​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ന്നാം പ്ര​തി സ​തീ​ഷ്കു​മാ​റി​ന്‍റെ ഫോ​ണി​ല്‍ ക​ണ്ടെ​ത്തി​യ ശ​ബ്ദ​രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ളു​മാ​യാ​ണ് അ​ര​വി​ന്ദാ​ക്ഷ​നെ ഇ.​ഡി ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ചോ​ദ്യം ചെ​യ്ത​ത്. ത​ട്ടി​പ്പു​ന​ട​ന്ന​ത് അ​ര​വി​ന്ദാ​ക്ഷ​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി​യാ​ണെ​ന്നാ​ണ് ഇ.​ഡി​യു​ടെ നി​ഗ​മ​നം.

ജി​ല്‍സ് അ​ഞ്ചു​കോ​ടി​യു​ടെ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ ഇ.​ഡി കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, ബാ​ങ്ക് ത​ട്ടി​പ്പു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​റ്റു​ബാ​ങ്കു​ക​ളി​ലേ​ക്കും എ​ന്‍ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം 

സഹകരണ രജിസ്​ട്രാർക്കും റബ്​കോ എം.ഡിക്കും ഇ.ഡി നോട്ടീസ്

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ സ​ഹ​ക​ര​ണ വ​കു​പ്പ് ര​ജി​സ്ട്രാ​ർ ടി.​വി. സു​ഭാ​ഷ്, റ​ബ്കോ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഹ​രി​ദാ​സ​ൻ ന​മ്പ്യാ​ർ എ​ന്നി​വ​ർ​ക്ക്​ എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) നോ​ട്ടീ​സ്. ​ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന്​ ​കൊ​ച്ചി​യി​ലെ ഇ.​ഡി ഓ​ഫി​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

ക​രു​വ​ന്നൂ​ർ ബാ​ങ്കി​ലെ ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച്​ സ​ഹ​ക​ര​ണ വ​കു​പ്പ് നി​യോ​ഗി​ച്ച സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി ര​ജി​സ്ട്രാ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ സ്വീ​ക​രി​ച്ച ന​ട​പ​ടി സം​ബ​ന്ധി​ച്ച്​ വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​നാ​ണ് ര​ജി​സ്ട്രാ​റെ വി​ളി​പ്പി​ച്ച​ത്. റ​ബ്കോ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വി​ത​ര​ണ​ച്ചു​മ​ത​ല ക​രു​വ​ന്നൂ​ർ ബാ​ങ്കി​നാ​യി​രു​ന്നു. ക​മീ​ഷ​ൻ ഏ​ജ​ന്റ് മു​ഖാ​ന്ത​ര​മാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ലും സ​ഹ​ക​ര​ണ വ​കു​പ്പും ഇ.​ഡി​യും ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണം തേ​ടാ​നാ​ണ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റെ വി​ളി​പ്പി​ച്ച​ത്.

Tags:    
News Summary - Karuvannur bank fraud: ED interrogated five people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.