കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.സി. മൊയ്തീനെ തിങ്കളാഴ്ച ചോദ്യം ചെയ്യാനിരിക്കെ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന കൂടുതൽ പേരെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബാങ്ക് മുൻ മാനേജർ ബിജു കരീം, ബിനാമി വായ്പകൾ നേടിയെന്ന് കരുതപ്പെടുന്ന പി.പി. കിരൺ, അനിൽ സേട്ട്, സുരേഷ് ബാബു എന്നിവരെയാണ് വെള്ളിയാഴ്ച ചോദ്യം ചെയ്തത്.
ഇതിൽ സുരേഷ് ബാബു ഒഴികെയുള്ളവരെ തുടർച്ചയായ മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. മൊയ്തീന്റെ ശിപാർശയിൽ വ്യക്തിഗത വായ്പ നേടിയവരും വ്യാജ ഈടിന്മേൽ കോടികൾ വായ്പ നേടിയ ബിനാമികളുമാണ് ഇ.ഡി ചോദ്യം ചെയ്യുന്നവരുടെ പട്ടികയിലുള്ളത്.
സംശയമുനയിലുള്ളവരുമായി എ.സി മൊയ്തീന് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇ.ഡിക്ക് ലഭിച്ചതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.