അപകടത്തിൽ മരിച്ച എട്ടംഗ കുടുംബം

കരുവൻപൊയിൽ ഗ്രാമത്തെ നടുക്കിയ അപകടത്തിന്​ മൂന്നാണ്ട്

കൊടുവള്ളി: കരുവൻപൊയിൽ ഗ്രാമത്തെ ഒന്നാകെ നടുക്കിയ അപകടത്തിന്​ ബുധനാഴ്ചത്തേക്ക് മൂന്നു വർഷം. 2017 ജൂൺ അഞ്ചിന് ശനിയായ്ച ഉച്ചക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ദേശീയപാത 766ല്‍ അടിവാരത്തിനും കൈതപ്പോയിലിനും ഇടക്ക് എലിക്കാട് കമ്പിപ്പാലംവളവിൽ  സ്വകാര്യ ബസ് ജീപ്പിലിടിച്ചുണ്ടായ അപകടത്തില്‍ കരുവൻപൊയിൽ വടക്കേക്കര കുടുംബത്തിലെ ഗൃഹനാഥനടക്കം ഒമ്പതുപേരാണ് മരിച്ചത്.

ജീപ്പ് ഡ്രൈവർ വയനാട് വടുവൻചാൽ പുളിക്കൽ പ്രമോദ്, കരുവന്‍പൊയില്‍ വടക്കേകര അറു എന്ന അബ്​ദുറഹ്മാന്‍, ഭാര്യ സുബൈദ, മകൻ ഷാജഹാൻ-ഹസിന ദമ്പതികളുടെ മക്കളായ മുഹമ്മദ് നിഷാൽ, മുഹമ്മദ് നിഹാൽ, മറ്റൊരു മകൾ സഫിറയുടേയും പടനിലം പൂതാടിയിൽ ഷഫീഖി​​െൻറയും മകൾ ഫാത്തിമ ഹന, അബ്​ദുല്‍ മജീദി​​െൻറ മക്കളായ ജസ, ആയിശ നൂഹ, ഖദീജ നിയ, എന്നിവരായിരുന്നു മരിച്ചത്. എട്ടുപേരുടെ മൃതദേഹമാണ്​ കരുവൻപൊയിൽ ഗ്രാമം അന്ന്ഏറ്റുവാങ്ങേണ്ടി വന്നത്. 

വയനാട് വടുവൻചാലിലെ ബന്ധുവീട്ടിൽ വിരുന്നിന് പോയി തിരിച്ച് വരുന്നതിനിടെ ഇവർ സഞ്ചരിച്ച ജിപ്പിൽ വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. മരിച്ച ഒമ്പതംഗ കുടുംബത്തിന് നഷ്​ടപരിഹാര തുക അനുവദിച്ചുകൊണ്ടുള്ള വിധി 2019 ഒക്ടോബറിൽ വന്നെങ്കിലും പണം ലഭ്യമായിട്ടില്ലെന്ന്​ കുടുംബങ്ങൾ പറയുന്നു. ഒരു കുടുംബത്തിലെ പിഞ്ചുകുട്ടികളടക്കം എട്ടുപേർ എ​െന്നന്നേക്കുമായി വിടവാങ്ങിയതോടെ കണ്ണീരുണങ്ങാത്ത വീടായി മാറുകയായിരുന്നു വടക്കേക്കര വീട്. 

കളിച്ചും ചിരിച്ചും ശബ്​ദായമാനമാവേണ്ട വീട്ടിൽ നിശ്ശബ്​ദതയിൽ ഓർമകൾ അയവിറക്കി കഴിയുകയാണ് മൂന്നാണ്ട് പിന്നിടുമ്പോഴും മറ്റു കൂടപ്പിറപ്പുകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.