കൊച്ചി: സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്കുള്ള പരീക്ഷയിൽ ക്രമക്കേട് ആരോപിക്കുന്ന ഹരജികളിൽ വിശദീകരണം നൽകാൻ സർക്കാറിനും പി.എസ്.സിക്കും ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. പി.എസ്.സി പരീക്ഷയിലും ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിലും ക്രമക്കേടുണ്ടെന്നും സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് പരീക്ഷാർഥിയായ കൊട്ടാരക്കര സ്വദേശി സി.എസ് അനന്തു ഉൾപ്പെടെ നൽകിയ ഹരജികളാണ് ജസ്റ്റിസ് വി.ജി. അരുൺ പരിഗണിച്ചത്. ഹരജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി.
ഫെബ്രുവരി 22ന് 3.80 ലക്ഷം പേർ എഴുതിയ ഒ.എം.ആർ.പരീക്ഷയുടെ കുറേയേറെ ഉത്തരക്കടലാസുകൾ യന്ത്രസഹായത്തോടെ മൂല്യനിർണയം നടത്തിയപ്പോൾ, ചിലത് വ്യക്തികൾ േനരിട്ട് നോക്കിയത് സുതാര്യത നഷ്ടപ്പെടുത്തിയതായി കാട്ടിയാണ് ഹരജി. ചോദ്യങ്ങൾ പലതും ഗൈഡുകളിൽനിന്ന് അതിലെ തെറ്റ് സഹിതം പകർത്തിയതാണെന്നും പരീക്ഷകരുടെ പേര് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നുെവന്നുമുള്ള ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. നേരത്തേ ഹരജി പരിഗണിച്ച കോടതി, സർക്കാറിെൻറയും പി.എസ്.സിയുെടയും വിശദീകരണം തേടിയിരുന്നു. െചാവ്വാഴ്ച വീണ്ടും ഹരജി പരിഗണിക്കവെ, വിശദീകരണത്തിന് സർക്കാർ കൂടുതൽ സമയം തേടുകയായിരുന്നു.
അതേസമയം, കെ.എ.എസിലേക്ക് നടത്തിയ പ്രാഥമിക പരീക്ഷയും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി വിനീത എസ്. കൃഷ്ണനും മറ്റ് അഞ്ചുപേരും നൽകിയ ഹരജിയിൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ പി.എസ്.സിയുടെ വിശദീകരണം തേടി. നവംബർ 19നകം വിശദീകരണം നൽകാനാണ് ആക്ടിങ് ചെയർമാൻ ബെന്നി ഗർവാസിസ് അധ്യക്ഷനായ എറണാകുളം ബെഞ്ചിെൻറ നിർദേശം. ഫലം വൈകുന്നതുൾപ്പെടെ കാര്യങ്ങളിലാണ് വിശദീകരണം തേടിയത്. നവംബർ 20, 21 തീയതികളിലാണ് മെയിൻ പരീക്ഷ. പ്രാഥമിക പരീക്ഷയുടെ പുനർമൂല്യ നിർണയത്തിനും ഉത്തരക്കടലാസ് ലഭ്യമാക്കാനുമുള്ള സമയപരിധി 15 ദിവസമായി ചുരുക്കിയിരുന്നു. യഥാസമയം അപേക്ഷിച്ച പലർക്കും ഉത്തരക്കടലാസിെൻറ പകർപ്പ് കിട്ടിയിട്ടില്ലെന്നും ചിലർക്ക് വെള്ളക്കടലാസ് മാത്രം ലഭിച്ചെന്നും ഹരജിക്കാർ പറഞ്ഞു. പ്രാഥമിക പരീക്ഷയും തുടർ നടപടികളും റദ്ദാക്കി നിയമാനുസൃതം പുതിയ നടപടിക്രമത്തിന് ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.