ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് നടപ്പുവര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മുന്‍ എം.എല്‍.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എം. അബ്ദുൽ റഹിമാന്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച എസ്.സി, എസ്.ടി തൊഴിലാളികള്‍ക്കുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം ടി.വി. രാജേഷ് കൈമാറി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, പുല്ലൂര്‍ - പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ കെ. സീത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എം.കെ. വിജയന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ബാബുരാജ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍, വി. നാരായണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കരുണാകരന്‍ കുന്നത്ത്, എ. വേലായുധന്‍, എ. ഹമീദ് ഹാജി, വി. കമ്മാരന്‍, അബ്ദുല്‍ റഹിമാന്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ജോ. ബി.ഡി.ഒ എസ്. ജയപ്രകാശ് നന്ദിയും പറഞ്ഞു. വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാര്‍ മുന്‍ എം.എല്‍.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.