പുസ്തകലോകം പുരസ്‌കാരം ഡോ. എ.എം. ശ്രീധരന്

പുസ്തകലോകം പുരസ്‌കാരം ഡോ. എ.എം. ശ്രീധരന്

കാഞ്ഞങ്ങാട്: മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുസ്തകലോകം മലയാളം റിസര്‍ച് ഫൗണ്ടേഷ​ന്‍റെ പുരസ്‌കാരം ഡോ. എ.എം. ശ്രീധരന്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്​ പുരസ്‌കാരം. ശ്രീധരന്‍ രചിച്ച 'തുളു പാരമ്പര്യവും വീണ്ടെടുപ്പും' എന്ന കൃതിയാണ് പുരസ്‌കാരത്തിനർഹമായത്​. മലയാളം സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മലയാളം വിഭാഗം പ്രഫസര്‍ ഡോ. എല്‍. സുഷമ, എഴുത്തച്ഛന്‍ പഠനകേന്ദ്രം പ്രഫസര്‍ കെ.എം. അനില്‍ എന്നിവരാണ്​ ജൂറി അംഗങ്ങൾ. ഫെബ്രുവരി 21ന് പുരസ്‌കാര സമര്‍പ്പണം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.