കാസർകോട്: ഡിസൈനും മാസ്റ്റർ പ്ലാനും തയാറാക്കുന്നതിന്റെ ഭാഗമായി ബസ് സ്റ്റാൻഡിനായി അനുവദിച്ച ഭൂമിയിൽ സർവേ നടത്തി. ബസ് സ്റ്റാൻഡും കംഫർട്ട് സ്റ്റേഷനും നിർമിക്കാനുള്ള സ്ഥലം അനുവദിച്ച് കിട്ടുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇവ പരിഹരിച്ചതിനെ തുടർന്ന് കംഫർട്ട് സ്റ്റേഷൻ നിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരു ഹെക്ടർ സ്ഥലം അനുവദിക്കുകയായിരുന്നു. സ്റ്റേഷൻ നിർമിക്കാനായി എം. രാജഗോപാലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സർവേ പൂർത്തിയാക്കിയ ശേഷം ഡിസൈനും മാസ്റ്റർ പ്ലാനും തയാറാക്കും. മലയോര മേഖലയിലെ നൂറുകണക്കിന് യാത്രക്കാർക്ക് ഉപകാരപ്പെടും ഈ ബസ് സ്റ്റാൻഡ്. പടം : ചീമേനി ബസ് സ്റ്റാൻഡിനായി അനുവദിച്ച സ്ഥലത്ത് സർവേ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.