പ്രതീകാത്മക ചിത്രം

കാട്ടുപന്നി ആക്രമണത്തിൽ 60കാരന് ദാരുണാന്ത്യം

കാസർകോട്: കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 60കാരൻ മരിച്ചു. വെള്ളരിക്കുണ്ട് സ്വദേശി കെ.യു. ജോൺ ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നവംബർ ഒന്നിന് അത്തിക്കടവ് സ്വദേശിയായ ഷിജുവിന്‍റെ വീട്ടുവളപ്പിലെത്തിയ കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെയായിരുന്നു ജോണിന് നേരെ ആക്രമണമുണ്ടായത്. പുലർച്ചെ അഞ്ചരയോടെ സ്ഥലത്തെത്തിയ ജോൺ കാട്ടുപന്നിയെ വെടിവച്ചെങ്കിലും രണ്ടാമത്തെ വെടിയുതിർക്കുന്നതിന് മുമ്പ് കാട്ടുപന്നി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

ജീവനും കാർഷിക വിളകൾക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി താത്ക്കാലികമായി കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തേ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. കേന്ദ്ര വനം മന്ത്രി ഈ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് സംഭവം. നിലവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും ലൈസൻസുള്ള തോക്ക് കൈവശമുള്ളവർക്കും വനം വകുപ്പിന്‍റെ അനുമതിയോടെ കാട്ടുപന്നികളെ വെടിവയ്ക്കാം. 

Tags:    
News Summary - 60-year-old killed in wild boar attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.