ബ​ദി​യ​ടു​ക്ക പ​ള്ള​​ത്ത​ടു​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ബ്ദു റൗ​ഫി​െൻറ മൃ​ത​ദേ​ഹം

താ​യ​ല​ങ്ങാ​ടി ജു​മ മ​സ്​​ജി​ദ്​ ഖ​ബ​ർ സ്​​ഥാ​നി​ലേ​ക്ക് എ​ടു​ത്ത​പ്പോ​ൾ

അപകടത്തിൽ മരിച്ച അഞ്ചുപേർക്ക്​ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

കാ​സ​ര്‍കോ​ട്: ബ​ദി​യ​ടു​ക്ക പ​ള്ള​ത്ത​ടു​ക്ക​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഞ്ചു​പേ​ർ​ക്ക്​ ആ​യി​ര​ങ്ങ​ളു​ടെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്ര​ാമൊ​ഴി. അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ​വ​രെ ഒ​രു നോ​ക്കു കാ​ണാ​ൻ കാ​സ​ർ​കോ​ട്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ഒ​ഴു​കി​യ​ത്​ ആ​യി​ര​ങ്ങ​ൾ. നാ​ല്​ സ​ഹോ​ദ​രി​മാ​രു​ടെ​യും നാ​ട്ടു​കാ​ര​നാ​യ ഓ​​ട്ടോ ഡ്രൈ​വ​റു​ടെ​യും ഒ​രു​മി​ച്ചു​ള്ള വി​യോ​ഗം നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്​​ത്തി.

കാ​ണാ​നെ​ത്തി​യ ഓ​രോരുത്തരും അ​ശ്രു​പൊ​ഴി​ച്ച്​ യാ​ത്രാ​മൊ​ഴി ന​ൽ​കി. അ​ഞ്ചു​പേ​രു​ടെ ഒ​രു​മി​ച്ചു​ള്ള യാ​ത്ര​യി​ൽ ജ​ന​സ​ഹ​സ്രം ക​ണ്ണീ​രി​നാ​ൽ നി​ശ്ച​ല​മാ​യി. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ബ​ന്ധു​ക്ക​ളു​ടെ നി​ല​വി​ളി​ക​ളാ​ൽ ആ​ശു​പ​ത്രി പ​രി​സ​രം മു​ഖ​രി​ത​മാ​യി. രാ​​ത്രി​കാ​ല പോ​സ്​​റ്റ്മോ​ർ​ട്ടം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ​തി​നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഒ​ട്ടും​നേ​രം ക​ള​ഞ്ഞി​ല്ല. പോ​സ്റ്റു​മോ​ര്‍ട്ടം ന​ട​പ​ടി​ക​ള്‍ പു​ല​ർച്ച മൂ​ന്നുവ​രെ നീ​ണ്ടു.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും കൈ​കോ​ർ​ത്ത്​ ന​ട​പ​ടി​ക​ൾ പൂ​ര്‍ത്തി​യാ​ക്കി. രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്നി​ന്റെ​യും എ.​കെ.​എം അ​ഷ്‌​റ​ഫ്​ എ​ന്നി​വ​രും ജ​ന​റ​ല്‍ ആ​ശു​പ​ത്രി സു​പ്ര​സ​മ​യ​വും ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു.

ഫോ​റ​ന്‍സി​ക് സ​ര്‍ജ​ന്‍ ഡോ. ​അം​ജി​ത് കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് രാ​ത്രിത​ന്നെ പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ​ത്. ജീ​വ​ന​ക്കാ​രാ​യ ര​വീ​ന്ദ്ര​ന്‍, ക്രി​സ്റ്റഫ​ര്‍, വി​പി​ന്‍, വി​ജ​യ​ദാ​സ്, ചാ​രി​റ്റി വ​ള​ന്റിയ​ര്‍ മാ​ഹി​ന്‍ കു​ന്നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ മ​റ്റ്​ സ​ഹാ​യ​ങ്ങ​ൾ ചെ​യ്​​തു​കൊ​ടു​ക്കാ​ൻ കാ​ത്തു​നി​ന്നു. ഡിവൈ.​എ​സ്.​പി പി.​കെ. സു​ധാ​ക​ര​ന്‍, സി.​ഐ പി. ​അ​ജി​ത്​ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ ഇ​ന്‍ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ല ക​ല​ക്ട​ര്‍ ഇമ്പശേ​ഖ​ര്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ വി.​എം മു​നീ​ര്‍, ഡി.​സി.​സി പ്ര​സി​ഡ​ന്റ് പി.​കെ. ഫൈ​സ​ല്‍, മു​സ്ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് ക​ല്ല​ട്ര മാ​ഹി​ന്‍ ഹാ​ജി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍, ട്ര​ഷ​റ​ര്‍ പി.​എം. മു​നീ​ര്‍ ഹാ​ജി, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് എ​ട​നീ​ര്‍, ഡി.​സി.​സി പ്ര​സി​ഡ​ന്റ് പി.​എ. അ​ഷ്‌​റ​ഫ​ലി, ഐ.​എ​ന്‍.​എ​ല്‍ ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സീ​സ് ക​ട​പ്പു​റം, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഖാ​ദ​ര്‍ ബ​ദ്‌​രി​യ, മൊ​ഗ്രാ​ൽ​പു​ത്തൂ​ന്റ്​ മു​ജീ​ബ്​ ക​മ്പാ​ർ,തു​ട​ങ്ങി​യ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി.

മൃ​ത​ദേ​ഹം പ​രി​പാ​ല​ന​ത്തി​നു ശേ​ഷം കോ​ട്ട​ക്കു​ന്ന്​ ജു​മാ​മ​സ്​​ജി​ദ്, ബെ​ള്ളൂ​ർ ജു​മ മ​സ്​​ജി​ദ്, മൊ​ഗ്രാ​ൽ പു​ത്തൂ​ർ ജു​മാ മ​സ്​​ജി​ദ്, മൊ​ഗ​ർ ജു​മാ​മ​സ്​​ജി​ദ്, താ​യ​ല​ങ്ങാ​ടി ജു​മാ​മ​സ്​​ജി​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഖ​ബ​റ​ട​ക്കി. ബ​ദി​യ​ടു​ക്ക വി​ല്ലേ​ജി​ലെ പ​ള്ള​ത്ത​ടു​ക്ക​യി​ൽ ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ൾ ബ​സും ഇ​ടി​ച്ച് റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ല്​ സ്ത്രീ​ക​ളും ഡ്രൈ​വ​റും അ​ട​ക്കം അ​ഞ്ചു​പേ​രാ​ണ്​ മ​രി​ച്ച​ത്.

ഓ​ട്ടോ ഡ്രൈ​വ​ർ കു​ട്ലു സ്വ​ദേ​ശി അ​ബ്ദു​ൽ റൗ​ഫ്, മൊ​ഗ്രാ​ൽ സ്വ​ദേ​ശി​ക​ളാ​യ ബീ​ഫാ​ത്തി​മ, ന​ബീ​സ, ബീ​ഫാ​ത്തി​മ മോ​ഗ​ർ, ഉ​മ്മു​ഹ​ലീ​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച യാ​ത്ര​ക്കാ​ർ. പെ​ർ​ള ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും, കു​ട്ടി​ക​ളെ ഇ​റ​ക്കി ബ​ദി​യ​ടു​ക്ക ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന സ്കൂ​ൾ ബ​സുമാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

24 മ​ണി​ക്കൂ​ർ പോ​സ്​​റ്റ്​മോ​ർ​ട്ടം യാ​ഥാ​ർ​ഥ്യ​മാ​യ​ത്​ നേ​ട്ടം

കാ​സ​ർ​കോ​ട്​: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​ർ പോ​സ്​​റ്റ്​ മോ​ർ​ട്ടം യാ​ഥാ​ർ​ഥ്യ​മാ​യ​താ​ണ്​ അ​ഞ്ചു​പേ​രു​ടെ സം​സ്​​കാ​ര ച​ട​ങ്ങ്​ വേ​ഗ​ത്തി​ലാ​കാ​ൻ കാ​ര​ണം. മെ​ഡി​ക്ക​ൽ​ കോ​ള​ജു​ക​ളി​ൽ മാ​ത്ര​മു​ള്ള സൗ​ക​ര്യം ആ​ശു​പ​ത്രി​ക​ളി​ൽ കാ​സ​ർ​കോ​ട്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന്​ എം.​എ​ൽ.​എ പ​ല​ത​വ​ണ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച പ്ര​ശ്​​നം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥരി​ൽ ചി​ല​ർ അ​തി​നെ​തി​രെ കോ​ട​തി​യി​ൽ​പോ​യി സ്​​റ്റേ ചെ​യ്യി​ച്ചു.

ഇതി​നെ​തി​രെ നെ​ല്ലി​ക്കു​ന്ന്​ ​ മേ​ൽ​കക്കോ​ട​തി​യി​ൽനി​ന്ന് വി​ധി​ വാ​ങ്ങി​യാ​ണ്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഈ ​സൗ​ക​ര്യം ഏ​ർ​പെ​ടു​ത്തി​യ​ത്. പി​ന്നാക്ക ജി​ല്ല​യാ​യ കാ​സ​ർ​കോ​ട്ടു​കാ​ർ​ക്ക്​ മൃ​ത​ദേ​ഹം​ വി​ട്ടു​കി​ട്ട​ണ​മെ​ങ്കി​ൽ ഏ​റെ ക​ട​മ്പ​ക​ളു​ണ്ടാ​യി​രു​ന്നു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ണ്​ ഏ​ക ആ​ശ്ര​യ​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - accidental deaths-kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.