എ​യിം​സി​നാ​യു​ള്ള ജ​ന​കീ​യ കൂ​ട്ടാ​യ്​​മ ക​ല​ക്​​ട​റേ​റ്റി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി ഏ​ക​പാ​ത്ര നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്നു

എയിംസ്: കലക്ടറേറ്റ് മാർച്ച് നടത്തി

കാസർകോട്: എയിംസിനായി നടക്കുന്ന അനിശ്ചിതകാല പട്ടിണി സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തി. വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ച അഞ്ച് കുട്ടികളുടെ അമ്മമാർ ചേർന്ന് പന്തം കൊളുത്തി സമരജ്വാല ഉയർത്തിയാണ് മാർച്ച്‌ ഉദ്ഘാടനം ചെയ്തത്. പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി ഏകാംഗ നാടകം അവതരിപ്പിച്ചു.

എയിംസ് കൂട്ടായ്മ ഭാരവാഹികൾ ജില്ല കലക്ടർക്ക് നിവേദനം നൽകി. ദയാബായി, എൻ.സി.പി നേതാവ് മഹമൂദ് കൈക്കമ്പ, കാഞ്ഞങ്ങാട് മുനിസിപ്പൽ മുൻ ചെയർമാൻ വി. ഗോപി, മുസ്‌ലിം ലീഗ് നേതാവ് എ. ഹമീദ് ഹാജി, സി.എം.പി ജില്ല സെക്രട്ടറി സി.വി. തമ്പാൻ, എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് മുഹമ്മദ്‌ പാക്യാര, പി.ഡി.പി നേതാവ് അബ്ദുല്ലക്കുഞ്ഞി ബദിയഡുക്ക, എൻ.പി.പി.എഫ് നേതാക്കളായ പ്രഭാകരൻ നായർ, ഉമർ വയനാട്, പ്രവാസി കോൺഗ്രസ്‌ നേതാവ് മുനീർ പൊടിപ്പള്ളം, വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ച കുട്ടികളുടെ അമ്മമാരായ മിസ്‌രിയ, ഖദീജ, അസ്മ, എൻഡോസൾഫാൻ ജനകീയ പീഡിത ജനകീയ മുന്നണി ഭാരവാഹി കൃഷ്ണൻ മേലത്ത്, എയിംസ് കൂട്ടായ്മ ഭാരവാഹികളായ സലാം കളനാട്, അബ്ദുൽ റഹ്മാൻ ബന്തിയോട്, ഹക്കീം ബേക്കൽ, ആനന്ദൻ പെരുമ്പള, ടി. ബഷീർ അഹമ്മദ്‌, സൂര്യനാരായണ ഭട്ട്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഫൈസൽ ചേരക്കാടത്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഇസ്മായിൽ ഖബർദാർ, റജി കമ്മാടം എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. കൂട്ടായ്മ ഭാരവാഹികളായ ഫറീന കോട്ടപ്പുറം സ്വാഗതവും ജംഷീദ് പാലക്കുന്ന് നന്ദിയും പറഞ്ഞു.

Tags:    
News Summary - AIIMS: The Collectorate conducted the march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.