കാസർകോട്: സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാതെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും കേരളീയര്‍ ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നായന്മാര്മൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് നിയോജകമണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ യഥാര്‍ഥ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച വിഷയമല്ലാതാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നവരെ തിരുത്താന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ജനാധിപത്യപരമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയേ വഴിയുള്ളു. ആ കടമ നിറവേറ്റുകയണ് നവകേരള സദസ്സിന്റെ ധര്‍മമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ഒരുമയെയും ഐക്യത്തെയും ഭയപ്പെടുന്ന വര്‍ഗീയ ശക്തികള്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം നടത്തുകയാണ്. ഒരു വിഭാഗത്തെ ആഭ്യന്തര ശത്രുക്കളായി കാണുകയും അവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.
സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്ത അവസ്ഥ ഉള്ളപ്പോഴും അവ അവഗണിച്ചു സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണ്. ആഗോളീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദൽ നടപ്പാക്കാൻ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് സംസ്ഥാന സർക്കാറിനെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്.
നവകേരള സദസ്സ് നാടിനു വേണ്ടിയാണ്, നാടിനായി സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടിയാണ് എന്ന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്, പ്രത്യേകിച്ച് സാധാരണക്കാർക്ക് ബോധ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജന്, അഹമ്മദ് ദേവര്‍കോവില്‍, വീണ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ. കൃഷ്ണന് കുട്ടി, എ.കെ. ശശീന്ദ്രന്, അഡ്വ. കെ. ആന്റണി രാജു, കെ. രാധാകൃഷ്ണന്, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, ജെ. ചിഞ്ചുറാണി, വി.എന്‍. വാസവന്, സജി ചെറിയാന്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്.
വി. ശിവന്‍കുട്ടി, എം.ബി. രാജേഷ്, അഡ്വ. ജി.ആര്. അനില്‍, ഡോ.ആര്. ബിന്ദു, വി. അബ്ദുറഹ്മാന്, കാസര്‍കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു. സംഘാടകസമിതി കണ്‍വീനറും അഡീഷണല്‍ ജില്ല മജിസ്ട്രേറ്റുമായ കെ. നവീന്‍ ബാബു സ്വാഗതവും ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ നന്ദിയും പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ നവകേരള സദസ്സ് അവതരണ ഗാനവും ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.