കാസർകോട്: ജില്ല സമ്മേളനത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കെ നേതൃത്വത്തിന് തിരിച്ചടിയായി മഞ്ചേശ്വരം മേഖലയിൽ സി.പി.എം, സി.ഐ.ടി.യുനേതാക്കൾ കോൺഗ്രസിൽ ചേർന്നു. പെരിയ ഇരട്ടക്കൊല കേസിൽ കോടതി ശിക്ഷിച്ച പ്രതികൾക്ക് സംരക്ഷണമൊരുക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് പാർട്ടിവിട്ടതെന്ന് ഡി.സി.സി നേതൃത്വം അറിയിച്ചു.
സി.പി.എം മഞ്ചേശ്വരം മുൻ ഏരിയ കമ്മിറ്റി മെംബറും മുൻ കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറിയും നിലവിൽ സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂനിയൻ ജില്ല വൈസ് പ്രസിഡന്റുമായ ഫാറൂഖ് ഷിറിയയുടെ നേതൃത്വത്തിൽ സി.പി.എം നേതാക്കളും അനുഭാവികളുമാണ് ചേർന്നത്. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽവെച്ച് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
വർഷങ്ങളോളം മുട്ടം ബ്രാഞ്ച് സെക്രട്ടറിയും ബന്തിയോട് ലോക്കൽ സെക്രട്ടറിയുമായിരുന്ന അഷറഫ് മുട്ടം കുമ്പള ആരിക്കാടി പി.കെ. നഗർ ബ്രാഞ്ച് സെക്രട്ടറിയും ബംബ്രാണ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ലത്തീഫ് പി.കെ. നഗർ, ബന്തിയോട് മുട്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റിയാസ് ആലക്കോട്, പാർട്ടി മെംബർ അനുഭാവികളുമായ ഡി. ബഷീർ, ജാവേദ് മുട്ടം, ലത്തീഫ് ഷിറിയ, മുഹമ്മദ് യൂസഫ് ഓണന്ത, ജാഫർ തങ്ങൾ, അബ്ദുല്ല പച്ചമ്പല, മുഹമ്മദ് മെർക്കള എന്നിവരാണ് സി.പി.എം പാർട്ടിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്.
ചടങ്ങിൽ സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, ഡി.സി.സി സെക്രട്ടറിമാരായ എം.സി. പ്രഭാകരൻ സോമശേഖര ഷേണി, എം. കുഞ്ഞമ്പു നമ്പ്യാർ, ഗീതകൃഷ്ണൻ നേതാക്കളായ ഡി.എം.കെ മുഹമ്മദ് മഞ്ജുനാഥ ആൽവ, എം. രാജീവൻ നമ്പ്യാർ, മനാഫ് നുള്ളിപ്പാടി, ലക്ഷ്മണപ്രഭു, മൻസൂർ കണ്ടത്തിൽ, എ.കെ. ശശിധരൻ, ഉസ്മാൻ അണങ്കൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.