ഓൺലൈൻ ഗെയിമിനെച്ചൊല്ലി തർക്കം; കൗമാരക്കാർ ഏറ്റുമുട്ടി


മംഗളൂരു: കഴിഞ്ഞ ദിവസം ഓൺലൈൻ വിഡിയോ ഗെയിമിനെച്ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് സിറ്റി പൊലീസ് മൂന്ന് കൗമാരക്കാരെ ജുവനൈൽ ജസ്​റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഓൺലൈൻ ഗെയിമിൽ ഒരു കുട്ടി കൂടുതൽ പോയൻറുകൾ നേടി ജയിച്ചതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. ഗെയിമിൽ പ​ങ്കെടുത്ത മറ്റൊരു കുട്ടി കളിജയിച്ച കുട്ടിയുടെ സഹോദരനെ വിളിച്ച് അസഭ്യം പറത്ത് ഫോൺവെച്ചു.

അതേ നമ്പറിൽ തിരിച്ചുവിളിച്ച്​ സംസാരിക്കവേ വാക്ക് തർക്കമുണ്ടാവുകയും നേരിൽ കാണാൻ ഉള്ളാളിലെ ക്ഷേത്രത്തിന് സമീപം വരാൻ ആവശ്യപ്പെടുകയുമായിരുന്നു. ഗെയിമിൽ വിജയിച്ച കുട്ടിയും സഹോദരനും സ്ഥലത്തെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന, ഗെയിമിൽ തോറ്റ കുട്ടികളും അവരുടെ സുഹൃത്തുക്കളും ചേർന്ന് സഹോദരങ്ങളെ സോഡ, ബിയർ കുപ്പികൾ ഉപയോഗിച്ച് ആക്രമിച്ചെന്നാണ്​ പരാതി.



Tags:    
News Summary - Dispute over online game; The teenagers clashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.