ഓൺലൈൻ വഴി മയക്കുമരുന്ന്; ഒരാൾ അറസ്റ്റിൽ

കാ​സ​ര്‍കോ​ട്: ഓ​ണ്‍ലൈ​ന്‍ വ​ഴി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വി​നെ ടൗ​ൺ പൊ​ലി​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ പി. ​അ​ജി​ത്കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. നാ​യ​ന്മാ​ര്‍മൂ​ല​യി​ലെ നി​ഷാ​ഫ് അ​ന്‍വ​റാ​ണ് (24) അ​റ​സ്റ്റി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി ര​ണ്ടു ദി​വ​സം മു​മ്പ് അ​റ​സ്റ്റി​ലാ​യ എ​രി​യാ​ല്‍ ചേ​ര​ങ്കൈ​യി​ലെ മു​ഹ​മ്മ​ദ് മ​ര്‍സൂ​ഖി​നെ (28) ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് നി​ഷാ​ഫാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ഷാ​ഫ് പി​ടി​യി​ലാ​യ​ത്. ഓ​ണ്‍ലൈ​ന്‍ വ​ഴി ബു​ക്ക് ചെ​യ്ത നി​ര​വ​ധി പേ​ര്‍ക്ക് മ​ര്‍സൂ​ഖ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. പു​തു​വ​ര്‍ഷാ​ഘോ​ഷ​ത്തി​ന് ഡി​ജെ പാ​ര്‍ട്ടി​ക​ളി​ലും മ​റ്റും വി​ല്‍പ​ന ന​ട​ത്തു​ന്ന​തി​ന് എം.​ഡി.​എം.​എ ഉ​ള്‍പ്പെ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വ്യാ​പ​ക​മാ​യി എ​ത്തി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

Tags:    
News Summary - online drug sale-arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.