സുഖലോലുപരായി കഴിയുന്ന യുവാക്കളെ ലക്ഷ്യംവെച്ച് കോർപറേറ്റുകൾ നടത്തുന്ന ഗൂഢനീക്കമാണിതെന്നാണ് പഠനങ്ങളുടെ വെളിച്ചത്തിൽ വിദഗ്ധർ പറയുന്നത്. ലഹരിക്ക് പിറകെ പോകുന്ന യുവത്വം സമൂഹത്തിലേക്ക് ഇറങ്ങാതെ, രാഷ്ട്രപുരോഗതിയിൽ ഇടപെടാതെ അരാഷ്ട്രീയവാദികളാക്കുക എന്ന കോർപറേറ്റ് അജണ്ടയാണ് ഇൻജക്ട് ചെയ്യപ്പെടുന്നതെന്നും വിദഗ്ധർ അവകാശപ്പെടുന്നു
കാസർകോട്: ലഹരിക്ക് പൂട്ടിടാൻ എക്സൈസ് വകുപ്പ്. കേസുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31വരെയുള്ള കാലയളവിൽ എക്സൈസ് നടത്തിയത് 1,44,200 റെയ്ഡുകളാണ്. ഇതിൽ റിപ്പോർട്ട് ചെയ്ത അബ്കാരി കേസുകളുടെ എണ്ണം 18,592ഉം എൻ.ഡി.പി.എസ് 6116ഉം കോട്പ 86,114ഉം ആണ്.
അതേസമയം, 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ അബ്കാരി കേസിൽ 19,016ഉം എൻ.ഡി.പി.എസ് കേസിൽ 8104ഉം കോട്പയിൽ 86,014ഉം കേസാണ് രജിസ്റ്റർ ചെയ്തത്.
2022ൽ ഈ ഗണത്തിൽ ആകെ അറസ്റ്റ് ചെയ്തിരിക്കുന്നത് 22,427 പേരെയാണ്. 2023ൽ 24,236ഉമാണ്. കേസുകളുടെ എണ്ണം നോക്കുമ്പോൾ 2022ൽ ആകെ കേസ് 1,10,822 ആണ്. 2023 എത്തുമ്പോഴേക്കിത് 2312 ആയി വർധിച്ച് ആകെ 1,13,134 എണ്ണമായി. കാര്യക്ഷമമായ ഇടപെടലാണ് സംസ്ഥാനത്ത് എക്സൈസ് നടത്തുന്നത്. ദിനം പ്രതി മയക്കുമരുന്നിലും ലഹരിയിലും അടിപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്ന യുവതലമുറയെ രക്ഷിക്കാൻ വകുപ്പ് തീവ്രമായ പ്രവർത്തനാമണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രത്യേകിച്ചും, യുവജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി കേരളസര്‍ക്കാര്‍ ആരംഭിച്ച ലഹരിവിമുക്ത പ്രചാരണ പരിപാടിയാണ് ‘വിമുക്തി’.
വിമുക്തിയുടെ കീഴില്‍ സ്കൂള്‍, കോളജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിമുക്ത ക്ലബുകള്‍, സ്റ്റുഡന്റ് പൊലീസ് കാഡറ്റുകള്‍, നാഷനല്‍ സര്‍വിസ് സ്കീമുകള്‍, കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷനുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ലഹരിവിമുക്ത ഓര്‍ഗനൈസേഷനുകള്‍, വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് വിമുക്തി മിഷന് ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി ചെയര്‍മാനും എക്സൈസ് മന്ത്രി വൈസ് ചെയര്‍മാനുമായ ഗവേണിങ് ബോഡിക്കാണ് അപെക്സ് ലെവല്‍ പ്രവര്‍ത്തനം.
വിമുക്തിയുടെ കീഴില്‍ 14 ജില്ലകളിലും ഡി അഡിക്ഷൻ സെന്ററുകളും തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ മേഖല കൗണ്‍സലിങ് സെന്ററുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.