കാസർകോട്: ഭക്ഷ്യവിഷബാധയെ തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ മരണകാരണമെന്ന് പറയുന്ന കുഴിമന്തി വാങ്ങിയ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും മന്തി വാങ്ങിയ ഹോട്ടലിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചു.
ഇത് കോഴിക്കോട് റീജനൽ ലാബിലേക്ക് അയച്ചു. രക്തം, മൂത്രം, മലം എന്നിവയുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് ഭക്ഷ്യ സുരക്ഷ അസി. കമീഷണർ സുബിമോൾ പറഞ്ഞു. മരണകാരണം കുഴിമന്തിയെന്നത് പ്രാഥമിക നിഗമനമാണ്. മൂന്നുദിവസം വേണ്ടിവരും പരിശോധനഫലം ലഭിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.