കാസർകോട്: സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം കവർന്ന കേസിൽ പ്രതികളുടെ സി.സി.ടി.വി ദൃശ്യം പൊലീസിനു ലഭിച്ചു. മൊഗ്രാൽ പാലത്തിനു സമീപത്തെ ഇറച്ചി, ടയർ കടകളിലെ സി.സി.ടി.വിയിലാണ് പ്രതികളുടെ ചിത്രം പതിഞ്ഞത്. നാലുപേരാണ് കാമറയിൽ പതിഞ്ഞത്. കാർ ഉെണ്ടങ്കിലും ഇതിെൻറ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂരിൽ കാർ ഉപേക്ഷിച്ച് പണവുമായി പോകുന്ന ദൃശ്യവും ലഭിച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറിലാണ് സംഘം എത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഈ മാസം 22ന് ഉച്ചക്ക് 12.50ഓടെ ദേശീയപാതയിലെ മൊഗ്രാൽപുത്തൂർ കടവത്താണ് സംഭവം. മഹാരാഷ്ട്ര സാംഗ്ലി കൗത്തോളി സ്വദേശിയും സ്വർണക്കച്ചവടക്കാരനുമായ രാഹുൽ മഹാദേവ് ജാബേറിനെയും (35) ഡ്രൈവറെയുമാണ് കാറിൽ തട്ടിക്കൊണ്ടുപോയത്.
പണം കവർന്നശേഷം പയ്യന്നൂർ കാങ്കോൽ കരിങ്കുഴിയിൽ ഉപേക്ഷിച്ച സംഘത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങളാണ് തിങ്കളാഴ്ച വൈകീട്ട് പ്രത്യേക അന്വേഷണ സംഘം തലവനായ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ പുറത്തുവിട്ടത്. കാറിൽ മൂന്നര കോടി രൂപയുണ്ടായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്. എന്നാൽ, രേഖ ഹാജരാക്കാത്തതിനാൽ 65 ലക്ഷം നഷ്ടപ്പെട്ടെന്നാണ് പരാതി നൽകിയത്. തലശ്ശേരിയിലെ ജ്വല്ലറികളിലേക്ക് പഴയ സ്വർണം വാങ്ങാനാണ് മഹാരാഷ്ട്ര സ്വദേശി തെൻറ ഇന്നോവ കാറിൽ യാത്ര പുറപ്പെട്ടത്. ഇദ്ദേഹത്തെ പിന്തുടർന്നെത്തിയ സംഘമാണ് കവർച്ചക്കു പിന്നിൽ. തലശ്ശേരി, കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് കവർച്ചക്കു പിന്നിലെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.