തൃക്കരിപ്പൂർ: ഗൂഗിൾ മാപ്പിൽ നോക്കി സഞ്ചരിച്ച ട്രെയിലർ റെയിൽവേ ക്രോസിനടുത്ത് ഇടുങ്ങിയ റോഡിൽ കുടുങ്ങി. തൃക്കരിപ്പൂർ രാമവില്യം ഗേറ്റുവഴി ഇളംബച്ചിയിലേക്കുള്ള പാതയിൽ ഇതോടെ ഗതാഗതം പൂർണമായി മുടങ്ങി. മംഗളൂരുവിൽനിന്ന് ഏഴിമല നേവൽ അക്കാദമിയിലേക്കുള്ള സാധനങ്ങളുമായി വന്ന ട്രെയിലർ ആണ് കുടുങ്ങിയത്. ഇരുവശത്തും ഉയര നിയന്ത്രണങ്ങളുള്ള റെയിൽവേഗേറ്റിൽ കയറിയ വാഹനം ട്രാക്കിൽനിന്ന് വെളിയിൽ കടന്നയുടൻ റോഡിൽ കുടുങ്ങുകയായിരുന്നു. ഏറെ പരിശ്രമിച്ചുവെങ്കിലും ട്രെയിലർ നീക്കാനായില്ല. ഇതിനിടയിൽ ടയറുകൾ റോഡരികിലേക്ക് ആണ്ടുപോയതും വിനയായി. വീണ്ടെടുക്കാനുള്ള ശ്രമം രാത്രിയോടെ നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.