കാസർകോട്: പുതിയ സ്റ്റാൻഡ് പശുക്കളുടെ മേച്ചിൽ പുറമായി മാറുന്നു. പകൽ സമയങ്ങളിൽ ഇവ കൂട്ടമായെത്തി സ്റ്റാൻഡ് കൈയടക്കുന്ന കാഴ്ചയാണ്. യാത്രക്കാർ ഇവയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ബസുകൾ പാർക്ക് ചെയ്യാൻ നന്നേ കഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്.
കുറെ നാളുകളായി പശുക്കളെ കയറൂരിവിടുന്ന സാഹചര്യമാണുള്ളത്. നിത്യവുമെന്നോണം പഴക്കടകളിലേയും സ്റ്റാൻഡിലെ ചെറിയ ഹോട്ടലുകളിലേയും വേസ്റ്റുകൾ ട്രേകളിലാക്കി സ്റ്റാൻഡിൽ തന്നെ വെക്കുന്നതു കാരണമാണ് ഇവർ ഇവിടം താവളമാക്കുന്നതെന്ന് ബസ് തൊഴിലാളികളും യാത്രക്കാരും ആരോപിക്കുന്നു.
അതുകൊണ്ടുതന്നെ ചാണകം ചവിട്ടിവേണം ബസിൽ കയറാൻ. സ്റ്റാൻഡിലേക്ക് കയറുമ്പോൾ തന്നെ മൂക്കുപൊത്തി കയറേണ്ട അവസ്ഥയാണ്. പശുക്കൾ പ്ലാസ്റ്റിക് അടക്കം കഴിക്കുമ്പോൾ അത് അവയുടെ ജീവനുതന്നെ ഭീഷണിയാണ്. പശുക്കളെ ഇങ്ങനെ അഴിച്ചുവിടുന്നത് വിദ്യാർഥികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. നഗരസഭ എത്രയുംപെട്ടെന്ന് ഇതിൽ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.