കാസർകോട്: ദേശീയപാത വികസനത്തിന് വേണ്ടി മുറിച്ചുമാറ്റിയാലും മൊഗ്രാൽ നാട്ടുമാവിെൻറ മധുരം നിലനിൽക്കും. അപൂർവതരം മാവിെൻറ 5000 തൈകൾ ഗ്രാഫ്റ്റിങ്ങിലൂടെ മുളപ്പിക്കും. കാസർകോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ കാർഷിക വിജ്ഞാന കേന്ദ്രമാണ് ഇത് സാധ്യമാക്കുക. മാവ് സംരക്ഷണം മുൻനിർത്തി മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷമീറ ഫൈസലാണ് കാർഷിക വിജ്ഞാന കേന്ദ്രം അധികൃതരെ ക്ഷണിച്ചത്.
കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ടി.എസ്. മനോജ് കുമാർ, സീനിയർ ടെക്നിക്കൽ ഓഫിസർ കെ. മണികണ്ഠൻ, ടെക്നിക്കൽ ഓഫിസർ കെ. കൃഷ്ണൻ നായർ എന്നിവരാണ് മാവ് സന്ദർശിക്കാൻ എത്തിയത്. മുളപ്പിച്ചെടുക്കുന്ന തൈകൾ നാട്ടുകാർക്കും കർഷകർക്കും നൽകും. പുറേമ്പാക്കു ഭൂമിയിലുള്ള മാവിെൻറ ഗ്രാഫ്റ്റിങ് നടത്തുന്നതിന് ബന്ധപ്പെട്ടവരെ കണ്ട് അനുമതിയും വാങ്ങും. ആറുമാസത്തിനകം മാവിൻതൈകൾ യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നാട്ടുമാവിെൻറ തൈ മുളപ്പിച്ച് തായ്ചെടിയാക്കി ഉപയോഗിക്കും. അതിനു മുകളിലാണ് മൊഗ്രാൽ മാവിെൻറ തണ്ട് ഗ്രാഫ്റ്റിങ്ങിനായി ഉപയോഗിക്കുക. ഇങ്ങനെ തയാറാക്കുന്ന ചെടികൾ തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ തന്നെ വളർത്തുെമന്നും ഇവർ പറഞ്ഞു.
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നിലാണ് മധുരമൂറും മാങ്ങ കായ്ക്കുന്ന മാവുള്ളത്. തൂക്കത്തിലും രുചിയിലും ഇതര മാമ്പഴങ്ങളെ കവച്ചുവെക്കുന്നതാണിത്.
കിലോക്ക് 180 രൂപ വിലയിലാണ് ഈ അപൂർവയിനം മാങ്ങ വിൽക്കുന്നത്. ദേശീയപാത വികസനത്തിൽ മാവ് മുറിച്ചുപോകുന്ന സ്ഥിതിവന്നതോടെ നാട്ടുകാർ മാവ് സംരക്ഷണവുമായി രംഗത്തുവന്നു. വിവിധ കൂട്ടായ്മകളും സമൂഹ മാധ്യമ ചർച്ചകളുമായി പ്രദേശത്തുകാർ ദിവസങ്ങളായി മാവ് സംരക്ഷണം സജീവമാക്കി. ഇതോടെ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇടപെട്ട് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരോട് മാവ് സംരക്ഷണത്തിന് ബദൽവഴി തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.