കാസർകോട്: ജനറൽ ആശുപത്രിയിൽ രോഗികൾക്ക് പരിശോധനയും ചികിത്സയും മരുന്നുവിതരണവും മാത്രമല്ല, ചികിത്സയിൽ കഴിയുന്നവർക്ക് കാരുണ്യ-സേവന പ്രവർത്തനങ്ങളും ലഭ്യമാക്കുന്നുണ്ട്. മുൻഗണന റേഷൻ കാർഡ് ഉടമകൾ മസ്റ്ററിങ് നടത്തണമെന്ന നിർദേശത്തെ തുടർന്ന് ജനറൽ ആശുപത്രി അധികൃതരും സപ്ലൈ ഓഫിസ് അധികൃതരും റേഷൻ കടയുടമകളും കൈകോർത്തപ്പോൾ നിരവധി രോഗികൾക്കും കുടുംബത്തിനുമത് അനുഗ്രഹമായി മാറി.
മഞ്ഞയും പിങ്കും കളറിലുള്ള റേഷൻ കാർഡ് ഉടമകൾ ഒക്ടോബർ എട്ടിനുള്ളിൽ നിർബന്ധമായും മസ്റ്ററിങ് നടത്തണമെന്നായിരുന്നു നിർദേശം. ഇതിനായി പലപ്രാവശ്യം റേഷൻകടകളിൽ ആധാർ കാർഡുമായി പോയപ്പോൾ അവിടത്തെ തിരക്കും ഇ-പോസ് മെഷീന്റെ തകരാറും കാരണം പലർക്കും മസ്റ്ററിങ് നടത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു അവസാനദിവസം. മാസങ്ങളും ദിവസങ്ങളുമായി ചികിത്സയിൽ കഴിയുന്നവരും അവരുടെ കൂട്ടിരിപ്പുകാരും മസ്റ്ററിങ് നടത്താൻ കഴിയാതെ വിഷമത്തിലായിരുന്നു. ഇവർക്ക് ആശ്വാസവും സന്തോഷവും നൽകിയ പ്രവൃത്തിയാണ് അധികൃതരുടെ നല്ല മനസ്സുകൊണ്ട് ആശുപത്രി പരിസരത്ത് നടന്നത്. ഐ.സി.യുവിൽ അഡ്മിറ്റാക്കിയവരുടെ ബന്ധുക്കളും പ്രസവ ചികിത്സക്കെത്തിയവരും സർജറി കഴിഞ്ഞ രോഗികളും ബന്ധുക്കളുമടക്കം ഈ സൗകര്യം പ്രയോജനപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.