കാസർകോട് നേരിയ ഭൂചലനം; പാത്രങ്ങൾ താഴെ വീണു, വാഹനങ്ങൾ കുലുങ്ങി, വളർത്തുപട്ടികൾ ഓടി -Video

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. ഇന്ന് രാവിലെ 7.46നാണ് അനുഭവപ്പെട്ടത്. നാല് സെക്കന്റ് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

പാണത്തൂരിന് സമീപം കല്ലപ്പള്ളി ഭാഗങ്ങളിലും തയ്യേനി, കാവുന്തലയിലും ചലനം അനുഭവപ്പെട്ടു. കൊന്നക്കാടിന് സമീപം മയിക്കയം, മഞ്ചുച്ചാൽ, അത്തിയടുക്കം, മുട്ടോംകടവ് ഭാഗങ്ങളിലും ഭൂചലനമുണ്ടായി. എല്ലായിടത്തും ഒരേ സമയത്താണ് ചലനം.

വീട്ടിൽ പാത്രങ്ങൾ താഴെ വീണു. ചിലയിടത്ത് വാഹനങ്ങൾ കുലുങ്ങി. വളർത്തുപട്ടികൾ ഓടിയെന്ന് നാട്ടുകാർ പറഞ്ഞു. അപകടങ്ങൾ ഉണ്ടായില്ല. കേരളത്തോട് ചേർന്നുള്ള കർണാടക വനമേഖലയാണ് പ്രഭവകേന്ദ്രം. വലിയ ശബ്ദത്തോടെ പ്രകമ്പനമുണ്ടായി.

Tags:    
News Summary - Mild tremors rattle Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.