പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു;  പരാതിയുമായി പ്രദേശവാസികൾ

മൊ​ഗ്രാ​ൽ മീ​ലാ​ദ് ന​ഗ​ർ-​നാ​ങ്കി ലി​ങ്ക് റോ​ഡി​ൽ ത​ള്ളി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം

പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു; പരാതിയുമായി പ്രദേശവാസികൾ

കാ​സ​ർ​കോ​ട്​: മൊ​ഗ്രാ​ൽ മീ​ലാ​ദ് ന​ഗ​ർ-​നാ​ങ്കി ലി​ങ്ക് റോ​ഡി​ൽ സ്വ​കാ​ര്യ​സ്ഥ​ല​ത്ത് വ്യാ​പ​ക​മാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​താ​യാണ് പ​രാ​തി. അ​ടു​ത്തു​ള്ള സ്കൂ​ളി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ലാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ച് ഹ​രി​തക​ർ​മ​ സേ​ന​ക്ക് ന​ൽ​കാ​ത്ത​വ​രാ​ണ് മാ​ലി​ന്യം പ​റ​മ്പി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യി നാ​ടും ന​ഗ​ര​വു​മൊ​ക്കെ ഒ​രു​ങ്ങു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത്. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ​യു​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡും കേ​ര​ള പ​ഞ്ചാ​യ​ത്ത് ആ​ക്ട് 219 പ്ര​കാ​രം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. എ​ന്നി​ട്ടും മാലിന്യം തള്ളുന്നതിന് അ​റു​തി​യാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം​ചെ​യ്ത​തി​ന് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​മാ​സം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ജി​ല്ല എ​ൻ​ഫോ​സ്മെ​ന്റ് സ്ക്വോ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ​ക​ൾ​ക്കും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ​ക​ൾ​ക്കും വ​ലി​യ പി​ഴ ചു​മ​ത്തി​യി​രു​ന്നു.

Tags:    
News Summary - Mogral meelad nagar natives raising complaint on garbage dumping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.