കുമ്പള: സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ പകൽ സമയത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രവർത്തനസമയം ജില്ല ലേബർ ഓഫിസർ ക്രമീകരിച്ച് ഉത്തരവിറക്കിയത് ദേശീയപാത നിർമാണ തൊഴിലാളികളും കെ.എസ്.ഇ.ബി ജീവനക്കാരും അറിഞ്ഞില്ല.
നട്ടുച്ച വെയിലിലും കഠിനാധ്വാനം ചെയ്തുവരുകയാണ് തൊഴിലാളികൾ. കഠിനമായ ചൂടിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഉച്ചക്ക് 12 മുതൽ മൂന്നുവരെ തൊഴിലാളികൾക്ക് വിശ്രമ വേള ആയിരിക്കുമെന്നാണ് ലേബർ ഓഫിസർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഏപ്രിൽ 30 വരെ കാലയളവിലേക്കാണ് സമയ ക്രമീകരണ ഉത്തരവ്. ഇത് അവഗണിച്ചാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്.
കാസർകോട്, കണ്ണൂർ ജില്ലകളിൽ ഉയർന്നു വരുന്ന താപനിലയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നേരത്തേ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകൾ അവഗണിച്ചു കൊണ്ടാണ് തൊഴിലാളികൾ പണിയെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.