കാഞ്ഞങ്ങാട്: കാട്ടുകുളങ്ങര കുതിരക്കാളിഅമ്മ ദേവസ്ഥാനത്തും കോട്ടച്ചേരി കുന്നുമ്മൽ ക്ഷേത്രത്തിലും കവർച്ച. രണ്ടിടത്തും ഭണ്ഡാരം തകർത്താണ് പണം കവർന്നത്. പ്രദേശത്തെ സി.സി.ടി.വി തകർത്തതിനുശേഷമാണ് കവർച്ച. കാട്ടുകുളങ്ങര ക്ഷേത്രത്തോടുചേർന്നുള്ള കിഴക്കേ സ്ഥാനത്തിനു മുന്നിലുള്ള ഭണ്ഡാരമാണ് തകർത്തത്. 1000 രൂപ നഷ്ടപ്പെട്ടതായി സംശയിക്കുന്നു. കുതിരക്കാളി അമ്മ ക്ഷേത്രനടയിലെയും സമീപത്തെ കോരച്ചൻ തറവാട്ടിലെയും ഭണ്ഡാരം പൊളിക്കാനാണ് ശ്രമം നടന്നത്. കാട്ടുകുളങ്ങര ക്ഷേത്രത്തിലേക്കുള്ള കമാനത്തിനു സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി കാമറ തല്ലിയുടക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് സംഭവം. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ജയൻ പാലക്കാലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിനുസമീപത്ത് നിർത്തിയിട്ട വാഹനത്തിന്റെ ഗ്ലാസും തകർന്നിട്ടുണ്ട്. കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് തകർത്തത്. അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരം തകർക്കാൻ ശ്രമം നടന്നു. ഇവിടെയും സി.സി.ടി.വി കാമറ തകർത്തു. ഒരേ സംഘമാണ് കവർച്ച നടത്തിയതെന്നാണ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.