ചട്ടഞ്ചാൽ: തെക്കിൽ -ബേവിഞ്ച മേഖല പഞ്ചായത്ത് പരിധിയിലാണെങ്കിലും നഗര സ്വഭാവമാണുള്ളത്. ജനനിബിഡമായ ഈ പ്രദേശത്ത് പത്തിലേറെ സ്വകാര്യ പൊതുസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിൽ സർവിസ് റോഡ് അനിവാര്യമാണ്. തെക്കിൽ ഫെറി റോഡ് നിലവിലെ ദേശീയപാതയിൽ നിന്നും മൂന്നുമീറ്റർ താഴെയാണ് സ്ഥിതി ചെയ്യുന്നത്. പുതിയ ദേശീയപാതയാണെങ്കിൽ ഏഴ് മീറ്റർ ഉയരത്തിലാണ് കടന്നുപോകുന്നത്. ഇത് ഏക അനുബന്ധ കേന്ദ്രമായ ബസ് ഷെൽട്ടറിലേക്ക് എത്തിച്ചേരുന്നതിന് തടസ്സമാണ്.
നിലവിലെ കൾവർട്ട് നിർമാണത്തിലും ആവശ്യമായ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർമസമിതി ഭാരവാഹികളായ ടി.ഡി. കബീർ, ഹമീദ് കണ്ണംപള്ളി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.