കാഞ്ഞങ്ങാട്: യുവാവിനെ 12 പാക്കറ്റ് നിരോധിത പാൻ ഉൽപന്നങ്ങളുമായി അമ്പലത്തറ പൊലീസ് പിടികൂടിയതിനു പിന്നാലെ എക്സൈസ് ഉദ്യോഗസ്ഥനെതിരെ വെളിപ്പെടുത്തൽ.
ചോദ്യം ചെയ്യലിൽ പാൻ ഉൽപന്നങ്ങൾ എത്തിച്ചുനൽകിയത് എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് കേസിലകപ്പെട്ട യുവാവിന്റെ മൊഴി. കുമ്പളയിലെ ഓഫിസർക്കെതിരെയാണ് യുവാവ് മൊഴി നൽകിയത്. ആറങ്ങാടി നിലംകരയിലെ കെ. നാസറിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.
പുല്ലൂരിൽനിന്നാണ് പിടികൂടിയത്. ലഹരിക്കെതിരെ സർക്കാർ ബോധവത്കരണം നടത്തുന്ന വേളയിൽ എക്സൈസ് ഉദ്യോഗസ്ഥൻ തന്നെ പാൻ ഉൽപന്നങ്ങൾ വിൽപന നടത്താൻ കൂട്ടുനിന്നെന്ന മൊഴിയാണ് പുറത്തുവന്നത്. എക്സൈസ് ഉദ്യോഗസ്ഥന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.