എരിയാൽ: ദേശീയപാത വികസനത്തിന്റെ ഭാഗമായി എരിയാൽ പാലത്തിനടുത്ത് സർവിസ് റോഡ് പാലത്തിലേക്ക് ബന്ധിപ്പിക്കുന്നതിനാൽ റോഡിന് ഉയരം കൂടുന്നു. ഇത് സമീപമുള്ള പള്ളി ഉൾപ്പെടെ പത്തോളം കുടുംബങ്ങൾക്കും ദുരിതമായി മാറുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ദേശീയ പാത വികസനത്തിനായി ഭൂമിയും പള്ളിയും വിട്ടുനൽകി പുതുതായി നിർമിച്ചതാണ് ഈ പള്ളി. റോഡ് ഉയരുന്നതോടെ പള്ളി കുഴിയിലാകും. ഇത് പ്രാർഥനക്കെത്തുന്നവരെ പ്രയാസത്തിലാക്കും.
മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാനും പള്ളിക്കകത്തേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്. ദേശീയ പാതക്ക് ഇരുവശവുമായി നിർമിക്കുന്ന സക്വിസ് റോഡുകൾ പ്രദേശവാസികൾക്ക് തടസ്സമാകാത്ത രീതിയിലാണ് നിർമിക്കാറുള്ളത്. ഇവിടെ ഒന്നര മീറ്ററോളം ഉയരത്തിലാണ് റോഡ്. സമീപത്തെ വീട്ടുകാർക്കും വീട്ടിലേക്ക് ഇറങ്ങാനും കയറാനും പ്രയാസപ്പെടേണ്ടി വരും. സർവിസ് റോഡ് താഴ്ത്തി ജനങ്ങൾക്ക് സുഗമമായ സഞ്ചാരം ഉറപ്പ് വരുത്തമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.