കാസർകോട്: പല നഗരങ്ങളും ശരിയായി ഉണരണമെങ്കിൽ വഴിയോര കച്ചവടക്കാർ ഉണ്ടാവണമെന്ന് പറയുന്നവർ കുറവല്ല. മറ്റു കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കാതെ അവരുടേതായ സ്ഥലങ്ങളിൽ വഴിയൊരുക്കിക്കൊടുക്കേണ്ടത് നഗരം ഭരിക്കുന്നവരുടെ ചുമതലയാണ്.
അങ്ങനെ വർഷങ്ങളായുള്ള ആവശ്യത്തിന് ഉത്തരമെന്നോണം പുതിയ സ്റ്റാൻഡിന് സമീപം വഴിയോരകച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ഷോപ്പുകൾ ഉണ്ടാക്കിയെങ്കിലും ഇന്നുമത് തുറന്നുകൊടുക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. വഴിയോര കച്ചവടവടക്കാരെയും ഫുട്പാത്ത് കച്ചവടക്കാരെയും ആളുകൾ കൂടുന്നസ്ഥലത്തേക്ക് പുനരധിവസിപ്പിച്ചാൽ നഗരം കൂടുതൽ സൗകര്യപ്രദമാവുകയും വഴിയോര കച്ചവടക്കാർക്കത് ആശ്വാമാവുകയും ചെയ്യും. മറ്റു ഷോപ്പുകാർക്ക് അവരുടെ സാധനങ്ങളും യഥേഷ്ടം വിറ്റഴിക്കാൻ അവസരമുണ്ടാകും.
കാസർകോട് പുതിയ സ്റ്റാൻഡിൽ ഇതിനായി കടമുറികൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അത് ഇന്നുവരെയും തുറന്നുകൊടുക്കാൻ പറ്റിയിട്ടില്ല എന്ന വസ്തുതയുമുണ്ട്. വർഷങ്ങളോളമായി ഇതിന്റെ നിർമാണപ്രവർത്തനം തുടങ്ങിയിട്ട്. ലക്ഷങ്ങൾ ചെലവഴിച്ചാണ് ഇതിന്റെ നിർമാണം. അതേസമയം, 2024 ജനുവരി അവസാനത്തോടെ തുറന്നുകൊടുക്കാനാകുമെന്ന് കഴിഞ്ഞ നവംബർ അവസാനം അധികാരികൾ പറഞ്ഞതാണ്. ഇത് തുറന്നുകൊടുത്താൽ പഴയ സ്റ്റാർഡിലെ സ്ഥലപരിമിതിക്ക് കുറച്ചെങ്കിലും പരിഹാരമാകുമെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.