അബൂബക്കർ സിദ്ദീഖ്
കാഞ്ഞങ്ങാട്: ഓട്ടോയിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൊയിനാച്ചി ചെങ്കള ചെറുകര കോളനിയിലെ അബൂബക്കർ സിദ്ദീഖാണ് (33) അറസ്റ്റിലായത്. ബേക്കൽ സബ് ഇൻസ്പെക്ടർമാരായ എം. സവ്യ സാചി, കെ.വി. മനോജ് കുമാർ, അഖിൽ സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫിസർ വിജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി പാലക്കുന്ന് റോഡിൽ കൂളിക്കുന്ന് റസ്റ്ററന്റിന് സമീപം റോഡിലാണ് പ്രതിയെ പിടികൂടിയത്. 1.280 ഗ്രാം എം.ഡി.എം.എയും 26.850 ഗ്രാം കഞ്ചാവും പ്രതി ഓടിച്ചിരുന്ന ഓട്ടോയിൽനിന്ന് കണ്ടെത്തി. ബട്ടത്തൂർ ഭാഗത്തുനിന്ന് പാലക്കുന്ന് ഭാഗത്തേക്ക് ഓടിച്ചുവരുകയായിരുന്നു ഓട്ടോയെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ നേരത്തെ മേൽപറമ്പ് പൊലീസിലും കേസുണ്ട്.
പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. കാഞ്ഞങ്ങാട്: റോഡരികിൽ വിൽപനക്കുവെച്ച 306 പുകയില പാക്കറ്റുകളുമായി അതിഥിത്തൊഴിലാളി പിടിയിൽ. ചിത്താരി ചാമുണ്ഡിക്കുന്നിൽനിന്ന് ഹോസ്ദുർഗ് പൊലീസാണ് ശനിയാഴ്ച രാവിലെ ഇയാളെ പിടികൂടിയത്. ഉത്തർപ്രദേശ് സ്വദേശി സതാനന്ദ സോഗാറിനെതിരെ (22) കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.