കാസർകോട്: ദേശീയപാതയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ ചെമ്മനാട് സ്വദേശി റഫീഖ് ആൾക്കൂട്ട മർദനമേറ്റ് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവർ ജില്ല പൊലീസ് മേധാവിയെ നേരിൽക്കണ്ടു.
ആൾക്കൂട്ട മർദനത്തെ നിസ്സാരവത്കരിച്ച് മരണം ഹൃദയസ്തംഭനം മൂലമാണെന്നു വരുത്തി, നിയമം കൈയിലെടുത്ത് മനുഷ്യനെ തല്ലിക്കൊന്നവരെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള അന്വേഷണ രീതി ശരിയല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.