കാസര്‍കോട്: ഉത്തരേന്ത്യയില്‍ മാത്രം കേട്ടുകേള്‍വിയുള്ള ആള്‍ക്കൂട്ട കൊലപാതകം കാസര്‍കോട് നടന്നത് ഒരിക്കലും സംഭവിച്ചുകൂടാത്തതായിരുന്നുവെന്നും നിയമപാലകര്‍ നോക്കിനില്‍ക്കെ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്നത് ജനാധിപത്യത്തിെൻറ തന്നെ തകര്‍ച്ചയാണെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി മുഷ്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
പൊലീസിെൻറ സാന്നിധ്യത്തില്‍ തന്നെ ആള്‍ക്കൂട്ടം അദ്ദേഹത്തെ മർദിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടും സംഭവത്തെ നിസ്സാരവത്കരിച്ച് കുഴഞ്ഞുവീണു മരിച്ചു എന്ന് എഫ്.ഐ.ആര് രേഖപ്പെടുത്തിയത് ദുരൂഹത ഉണര്‍ത്തുന്നതും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുന്നതുമാണ്. സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് നിയമപാലകര്‍ തന്നെ വളംവെക്കുകയാണ്. അക്രമികള്‍ ആരായാലും മുഖം നോക്കാതെ നടപടി എടുക്കണം.
ഒരുതരത്തിലും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. നാട്ടില്‍ സമാധാനവും സൗഹാർദവും നിലനിര്‍ത്തുകയും അക്രമത്തിനും അനീതിക്കുമെതിരെ സന്ധിയില്ലാ നിലപാടെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.