????????? ????????? ?????????? ?????????? ????

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം അവസാന ഘട്ടത്തിൽ

കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേ നിർമ്മാണം കഴക്കൂട്ടത്ത് പുരോഗമിക്കുന്നു. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2018 ഡിസംബറിലാണ് നിർമ്മാണം ആരംഭിച്ചത്. 2022 പകുതിയോടു കൂടി നിർമ്മാണം പൂർത്തിയാകുമെന്നാണ് നിർമ്മാണ കമ്പനിയായ ആർ.ഡി.എസിന്റെയും സർക്കാറിൻെറയും പ്രതീക്ഷ. പാലം അടുത്ത വർഷം തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞിരുന്നു.

എലിവേറ്റഡ് ഹൈവേയുടെ 65 ശതമാനത്തോളം നിർമ്മാണം പൂർത്തിയായി. ടെക്നോപാർക്ക് മുതൽ ബൈപാസ് ജംഗ്ഷൻ വരെയുള്ള ഗർഡറുകൾ സ്ഥാപിച്ചു . മിഷൻ ആശുപത്രി വരെയുള്ള ഭാഗത്തെ പിയർ ക്യാപ്പുകളും ഗർഡറുകളും സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. രാത്രിയും പകലുമായി 300 ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. നേരത്തെ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാൽ എലിവേറ്റഡ് ഹൈവേ നിർമ്മാണം ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. സർവ്വീസ് റോഡില്ലാത്തതിനാൽ ദേശീയ പാതയിൽ കഴക്കൂട്ടം കടക്കുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

 200 കോടിയോളം രൂപ ചെലവിട്ട് 61 തൂണുകളിലായി 2.72 കിലോമീറ്റർ ദൂരത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നത്. 7.5 മീറ്ററിൽ ഇരുഭാഗത്തും സർവീസ് റോഡിനെ കൂടാതെ 7.75 മീറ്റർ വീതിയിലുള്ള റോഡും പാലത്തിനടിയിലുണ്ടാകും. എലിവേഡറ്റ് ഹൈവേ യാഥാർത്ഥത്യമാകുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചു മുള്ള യാത്രകൾ സുഗമമാകുമെന്നാണ് അധികൃതർ കരുതുന്നത്. 

Tags:    
News Summary - Kazhakoottam Elevated Highway is in the final stages of construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.