കെ.സി. വേണുഗോപാൽ

ഏക സിവിൽ കോഡ്: സി.പി.എമ്മിന്‍റെ കുബുദ്ധി മനസ്സിലാക്കാൻ കഴിയുന്നവരാണ് മുസ്‍ലിം ലീഗ് -കെ.സി വേണുഗോപാൽ

കോഴിക്കോട്: സി.പി.എമ്മിന്‍റെ കുബുദ്ധി മനസ്സിലാക്കാൻ കഴിയുന്നവരാണ് മുസ്‍ലിം ലീഗെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്നലെ വരെ ഏക സിവിൽ കോഡിന് വേണ്ടി പറഞ്ഞവർ ഇപ്പോൾ ഏക സിവിൽ കോഡിനെതിരെ പറയുമ്പോൾ അതിന്‍റെ പിന്നിലെ കുബുദ്ധി മനസ്സിലാക്കാൻ കഴിയുന്നവരാണ് മുസ്‍ലിം ലീഗ്. ഇതുകൊണ്ടൊന്നും മാർക്സിസ്റ്റ് പാർട്ടി വിചാരിക്കുന്ന കാര്യങ്ങൾ കേരളത്തിൽ നടക്കാൻ പോകുന്നില്ല. സെമിനാറിന് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണ്. ലീഗിന്‍റെ നിലപാട് ലീഗ് വ്യക്തമാക്കിയതാണ്. അതിൽ ഞങ്ങൾ തൃപ്തരാണ് -അദ്ദേഹം പറഞ്ഞു.

അതേസമയം, ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം കോഴിക്കോട്ട് നടത്തുന്ന സെമിനാറിൽ പ​​​ങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മുസ്‍ലിം ലീഗ് നേതാക്കൾ നാളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിൽ യോഗം ചേരും. രാവിലെ 9.30നാണ് യോഗം.

എന്നാൽ, ഏക സിവിൽ കോഡ് സംബന്ധിച്ച സി.പി.എം സെമിനാറിൽ സമസ്ത പ​ങ്കെടുക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്​രി മു​ത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ഈ വിഷയത്തിൽ കമ്മ്യൂണിസ്റ്റ്​ പാർട്ടി അടക്കമുള്ള പാർട്ടികളുമായി സഹകരിച്ച്​ പ്രവർത്തിക്കും. ഏക സിവിൽ കോഡിനെ എതിർത്തുകൊണ്ട്​ ആര്​ നടത്തുന്ന ഏത്​ നല്ല പ്രവർത്തനങ്ങളോടും സമസ്ത സഹകരിക്കും. മുസ്​ലിം ലീഗും കോൺഗ്രസും നടത്തുന്ന പരിപാടികളോടും മുമ്പ്​ സഹകരിച്ചിട്ടുണ്ട്​. ഇപ്പോഴും സഹകരിക്കുന്നുണ്ട്​. അതുപോലെ കമ്മ്യൂണിസ്റ്റ്​​ പാർട്ടിയുടെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തന​ങ്ങളോടും സഹകരിക്കും. പൗരത്വ ബില്ലിൽ സഹകരിച്ച പോലെ എല്ലാ രാഷ്​ട്രീയ പാർട്ടികളുമായും സമസ്ത സഹകരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - KC Venugopal against CPIM in Uniform Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.