തിരുവനന്തപുരം: കേരളത്തിെൻറ പ്രത്യേക സാഹചര്യം മുൻനിർത്തിയാണ് വി.എസ് സർക്കാർ ലത്തീൻ കത്തോലിക്കർക്കും പരിവർത്തിത ക്രൈസ്തവർക്കും കൂടി ന്യൂനപക്ഷ സ്കോളർഷിപ്പിൽ 20 ശതമാനം നൽകണമെന്ന് തീരുമാനിച്ചതെന്ന് പാലോളി മുഹമ്മദ്കുട്ടി സമിതി അംഗം കെ.ഇ. ഇസ്മാഇൗൽ. വിശാലമായ ജനാധിപത്യ കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിലാണ് അത്. അന്നൊന്നും ഇത് വിവാദമായിരുന്നില്ല. ഇപ്പോൾ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉയർന്ന വിവാദങ്ങൾ കൃത്യമായ ആസൂത്രണത്തിെൻറ ഭാഗമാണെന്നും മുതിർന്ന സി.പി.െഎ നേതാവായ ഇസ്മാഇൗൽ വ്യക്തമാക്കി. 'മംഗളം' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'ന്യൂനപക്ഷ സ്കോളർഷിപ് വർഗീയ വിഭജനവും മുതലെടുപ്പും' ലേഖനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
'മുസ്ലിം ന്യൂനപക്ഷത്തിെൻറ ജീവിത സാഹചര്യങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്ന റിപ്പോർട്ടായിരുന്നു പാലോളി കമ്മിറ്റിയുടേത്. ദേശീയ തലത്തിലെ സാഹചര്യങ്ങൾ ഇവിടെ ഇല്ല. അതിന് കാരണം കേരളത്തിെൻറ ജീവിത സാഹചര്യങ്ങളും ഇടതുപക്ഷത്തിെൻറ ഭരണപരമായ ഇടപെടലുകളുമാണ്. -ഇസ്മാഇൗൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.