തിരുവനന്തപുരം: പ്രായത്തിെൻറ അവശതകൾ പിടിമുറുക്കും വരെ സെക്രേട്ടറിയറ്റ് നടയിൽ പ്ലക്കാർഡും ഗാന്ധിജിയുടെ ചിത്രവുമായി കെ.ഇ. മാമ്മൻ എത്തിയിരുന്നു. ചിലപ്പോൾ പ്രതിഷേധം, അെല്ലങ്കിൽ െഎക്യാദാർഢ്യം... വേറിട്ട സമരങ്ങളുടെ സ്ഥിരംവേദിയിൽ ഇൗ ഒറ്റയാൾ പോരാളി എന്നും വ്യത്യസ്തനായിരുന്നു. കൈയിൽ ഒരു സഞ്ചിയുണ്ടാകും.
അതിൽ മിക്കവാറും ലഘുലേഖകളോ ചിത്രങ്ങളോ പ്ലക്കാർഡുകളോ കാണും. തലയിൽ ഗാന്ധിത്തൊപ്പി, തൂവെള്ള വസ്ത്രം. ആവേശം പകരാൻ മുദ്രാവാക്യങ്ങളോ പിന്നാെല കൂടി ആർത്തുവിളിക്കാൻ അണികളോ ഇല്ലെങ്കിലും ഇൗ മെലിഞ്ഞരൂപം സ്വയമൊരു പ്രക്ഷോഭമായിരുന്നെന്നും. വേർപാടോടെ ഒാർമകളിലെ സമരസാന്നിധ്യവും.
വിയോജിപ്പുകൾ കടിച്ചൊതുക്കുന്ന ശീലമില്ല, ആരുടെ സമക്ഷത്തിലും തുറന്നു പറയും. ഇൗ നേർക്കുനേർ നിലപാടാണ് മാമ്മനെ പലപ്പോഴും സെക്രേട്ടറിയറ്റിന് മുന്നിലെത്തിച്ചത്. വലിയ ബഹളമുള്ള ദിവസങ്ങളിലും എല്ലാവരും ശ്രദ്ധിച്ചിരുന്നു. മാമ്മെൻറ പിന്തുണ പല സമരങ്ങൾക്കും വലിയ അംഗീകാരവുമായിരുന്നു. സമരത്തിലും ജീവിതത്തിലും ലാളിത്യം മുറുകെ പിടിച്ചിരുന്നു.
സ്വതന്ത്ര്യസമര സേനാനി എന്നനിലയിൽ ലഭിച്ചിരുന്ന പെൻഷനും സ്വന്തം ആവശ്യങ്ങൾക്കായിരുന്നില്ല അധികവും ചെലവഴിച്ചിരുന്നത്. രാഷ്ട്രീയ പ്രവർത്തനത്തോടും വ്യവസ്ഥാപിത നയങ്ങളോടും ഒട്ടേറെ വിയോജിപ്പുള്ള വ്യക്തികൂടിയായിരുന്നു ഇൗ സ്വാതന്ത്ര്യ സമര സേനാനി. സ്വന്തം താൽപര്യത്തിനു വേണ്ടി അധികാരം ഉപയോഗപ്പെടുന്നതുവരെ ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും ജനപ്രാതിനിധ്യത്തിെൻറ മഹത്ത്വം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിന് മാമ്മൻ തെരഞ്ഞെടുപ്പിലും മത്സരിച്ചു. ഇങ്ങനെയാണ് ഏഴു വർഷക്കാലം പത്തനംതിട്ടയിലെ കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.