പാലക്കാട്: വാളയാർ കഞ്ചിക്കോട് ഗവ. ഹൈസ്കൂളിൽ നടത്തിയ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഇൻവിജിലേറ്ററായിരുന്ന അധ്യാപികക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ മകൾക്കും ഭർത്താവിനും രോഗം ബാധിച്ചിട്ടുണ്ട്. ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ജൂലൈ 16ന് നടന്ന പരീക്ഷയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
അധ്യാപികയുണ്ടായിരുന്ന ക്ലാസ് മുറിയിൽ രാവിലെയും വൈകീട്ടുമായി നാൽപതോളം വിദ്യാർഥികൾ പരീക്ഷയെഴുതി. ഇവരെ നിരീക്ഷണത്തിലാക്കി. സ്കൂളിലെ ഇരുപതോളം അധ്യാപകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അധ്യാപികക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അവിടെ പരീക്ഷ എഴുതിയവരെയും ജോലിക്കെത്തിയവരെയുമടക്കം കൂടുതൽ പേരെ പരിശോധനക്ക് വിേധയമാക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.