കെ.എസ്. വരുൺ

'മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നാമനാകുമെന്ന് കരുതിയില്ല'- കീം റാങ്ക് ജേതാവ് വരുൺ

കോട്ടയം: 'മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നാമനാകുമെന്ന് കരുതിയില്ല, അതിെൻറ സന്തോഷത്തിലാണ്- കീം ഒന്നാം റാങ്ക്നേടിയ കോട്ടയം തെള്ളകം സ്വദേശിയായ വരുൺ പറയുന്നു.

ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ ദേശീയതലത്തിൽ 690ാം റാങ്ക് നേടിയ വരുണ്‍, ജെ.ഇ.ഇ അഡ്വാന്‍സിനായുള്ള പരിശീലനത്തിലാണ്.മദ്രാസ് ഐ.ഐ.ടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സോ ഇലക്‌ട്രോണിക്‌സോ പഠിക്കാനാണ് ആഗ്രഹം.

തെള്ളകം അബാദ് റോയല്‍ ഗാര്‍ഡന്‍സിലെ താമസിക്കുന്ന ഈ മിടുക്കൻ മാന്നാനം കെ.ഇ. സ്‌കൂളിലാണ് പ്ലസ് ടു പൂർത്തിയാക്കിയത്. ഒരുവർഷമായി ബ്രില്ല്യൻറിൽ പരിശീലനം നടത്തിവരികയായിരുന്നു.

തീരുവനന്തപുരം എരീസ് ഗ്രൂപ്പ് ഡയറക്ടറായ കെ. ഷിബുരാജിന്‍റെയും എം.ജി. സര്‍വകലാശാല അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസര്‍ ആര്‍. ഇന്ദുവിന്‍റെയും മകനാണ് വരുണ്‍. വരുണിന്‍റെ സഹോദരി വര്‍ഷ ഷിബുരാജ് തിരുവനനതപുരം കോളജ ്ഓഫ് എഞ്ചിനിയറിങിലെ അവസാന വർഷ ബി.ടെക് വിദ്യാർഥിയാണ്.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.