കണ്ണൂർ: കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വയല്‍സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വയല്‍ക്കിളികള്‍ക്കൊപ്പമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ. കീഴാറ്റൂർസമരം പൂർണമായും ബി.ജെ.പി ഏറ്റെടുക്കുന്നതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതിെൻറ ഭാഗമായാണ് ഏപ്രിൽ മൂന്നിന് കീഴാറ്റൂരിൽനിന്ന് കണ്ണൂരിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്. ഭരിക്കുേമ്പാൾ വേട്ടക്കാരനായും പ്രതിപക്ഷത്തിരിക്കുേമ്പാൾ ഇരകൾക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിെൻറ പൊയ്മുഖമാണ് കീഴാറ്റൂരിൽ അഴിഞ്ഞുവീഴുന്നത്. മഹാരാഷ്ട്രയിലേക്ക് ലോങ്മാർച്ച് നടത്തിയവരെയൊന്നും കീഴാറ്റൂരിൽ കാണാനില്ല.
കീഴാറ്റൂർസമരം രാഷ്ട്രീയപ്രശ്നമല്ല. ജനങ്ങളുടെ ജീവിതപ്രശ്നമാണ്. എന്നാൽ, ഇത് സി.പി.എം രാഷ്ട്രീയപ്രശ്നമായാണ് കൈകാര്യംചെയ്യുന്നത്. കേന്ദ്രമാണ് അലെയിൻമെൻറ് തീരുമാനിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. വയൽക്കിളികളെ വെടിവെക്കുന്ന വേട്ടക്കാരായ സി.പി.എമ്മിന് വെടിമരുന്ന് കൊടുക്കുന്ന അടിയാളനാണ് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ.
കർഷകരോടോ കൃഷിക്കാരോടോ താൽപര്യമുണ്ടെങ്കിൽ കൃഷിമന്ത്രി കീഴാറ്റൂർ വയൽ സന്ദർശിക്കാൻ തയാറാകണം. സി.പി.എം നടത്തുന്ന കച്ചവടത്തിെൻറ പങ്ക് സി.പി.െഎയും കോൺഗ്രസും ലീഗും പറ്റുന്നുണ്ട്. പാർട്ടി അംഗങ്ങൾപോലുമല്ലാത്ത എ.ഐ.എസ്.എഫുകാരനെയും മറ്റും കീഴാറ്റൂരിൽ പറഞ്ഞുവിട്ട് ഞങ്ങളും വയൽക്കിളികൾക്കൊപ്പമാണെന്ന് പറയുകയാണ്- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.