തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണ രംഗത്തെ രൂക്ഷപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കും. ഇതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. പ്രത്യേക മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. സഹകരണ മേഖലയിലെ നിക്ഷേപകര്‍ക്ക് വേഗം ഇടപാടുകള്‍ നടത്താനാവശ്യമായ നിര്‍ദേശങ്ങള്‍ തയാറാക്കി നടപ്പാക്കാന്‍ സഹകരണ വകുപ്പിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശങ്ങളടക്കമുള്ളവയിലെ പ്രായോഗിക നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് നിര്‍ദേശം. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാകും സഭ ചേരുക. ചോദ്യോത്തരവും ശൂന്യവേളയും ഉണ്ടാകില്ല. സഹകരണ മേഖലയിലെ പ്രതിസന്ധിയാകും ചര്‍ച്ച ചെയ്യുക. സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കും.
21ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. അതിന്‍െറ തൊട്ടടുത്ത ദിവസമാണ് നിയമസഭ ചേരുന്നത്. ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ എതിര്‍ത്താല്‍ ഐകകണ്ഠ്യേന നിയമസഭക്ക് പാസാക്കാന്‍ കഴിയില്ല. പ്രതിപക്ഷം ആവശ്യപ്പെട്ട പ്രകാരം നിയമസഭാ സമ്മേളനം വിളിക്കുന്നത് അപൂര്‍വമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.