എയിംസ്​ പ്രവേശന പരീക്ഷ: ശിരോവസ്​​ത്രം വിലക്കരുതെന്ന്​ ഹൈ​േകാടതി

കൊച്ചി: ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസി​​​​െൻറ(എയിംസ്​) പ്രവേശന പരീക്ഷക്ക്​ ശിരോവസ്​ത്രം വിലക്കരുതെന്ന്​ ഹൈകോടതി. ​ മേ​യ് 28ന് ​ന​ട​ക്കു​ന്ന പ​രീ​ക്ഷ എ​ഴു​താ​ൻ ഹാ​ജ​രാ​കു​ന്ന കു​ട്ടി​ക​ൾ ശി​രോ​വ​സ്ത്ര​മോ ത​ല​പ്പാ​വോ ധ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​സ്​​ലാ​മി​ക്​ ഒാ​ർ​ഗ​നൈ​സേ​ഷ​നും (എ​സ്.​െ​എ.​ഒ) ​എം.​എ​സ്.​എ​ഫി​​​​​െൻറ വ​നി​ത സം​ഘ​ട​ന​യും ചി​ല വി​ദ്യാ​ർ​ഥി​നി​ക​ളു​ം​ ന​ൽ​കി​യ ഹ​ര​ജി പരിഗണിച്ചാണ്​ ഉത്തരവ്​. ശിരോവസ്​ത്രം ധരിച്ച്​ പരീക്ഷക്കെത്തുന്ന വിദ്യാർഥികൾ ഒരു മണിക്കൂർ മുമ്പ്​ പരിശോധനക്ക്​ ഹാജരാവണമെന്നും നിർദ്ദേശമുണ്ട്​.

മതാചാരങ്ങളെ  ​ എതിർക്കുന്നില്ലെന്നും വിദ്യാർഥികൾ പരിശോധനക്ക്​ വിധേയമായാൽ മതിയെന്നാണ്​​ എയിംസ്  കോടതിയെ ബോധിപ്പിച്ചത്​. ഇതിനെ തുടർന്നാണ്​ കോടതിയിൽ നിന്ന്​ ശിരോവസ്​ത്രം ധരിക്കുന്നത്​ സംബന്ധിച്ച്​ അനുകൂല വിധിയുണ്ടായത്​.

നേരത്തെ സ്​​ത്രീ​ക​ൾ ശി​രോ​വ​സ്​​ത്രം ധ​രി​ക്കു​ക​യെ​ന്ന​ത്​ മ​ത​പ​ര​മാ​യ ആ​ചാ​ര​ത്തി​​​​​െൻറ ഭാ​ഗ​മാ​ണെ​ന്നും മു​ഖ​മൊ​ഴി​കെ​യു​ള്ള ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ മ​റ​ച്ചു പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്ന മ​ത​പ​ര​മാ​യ നി​ർ​ദേ​ശം പാ​ലി​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി നൽകിയത്​. 

Tags:    
News Summary - kerala of ban-headscarf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.