മലപ്പുറം: കേരള ബാങ്ക് ലയനം വേഗത്തിലാക്കാൻ ജില്ല ബാങ്കുകൾക്കുമേൽ സമ്മർദതന്ത്രവ ുമായി സംസ്ഥാന സർക്കാർ. ലയനത്തിന് അംഗീകാരംതേടി വിളിച്ചുചേർക്കുന്ന ജനറൽ ബോഡിക ൾക്ക് മുമ്പ് പ്രാഥമിക ബാങ്കുകളുടെ ഭാരവാഹികളെ വരുതിയിലാക്കാൻ നീക്കം തുടങ്ങി. ലയന തീരുമാനത്തിന് കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലാത്ത മലപ്പുറത്തും കാസർകോടു മാണ് സമ്മർദതന്ത്രം പയറ്റുന്നത്.
ഇതിെൻറ ഭാഗമായി ഫെബ്രുവരി ഏഴിന് മലപ്പുറം ബാ ങ്കിന് കീഴിലെ പ്രാഥമിക ബാങ്കുകളുടെ ഭാരവാഹികളുെട യോഗം സഹകരണ രജിസ്ട്രാർ വിളിച്ചിരിക്കുകയാണ്. ഫെബ്രുവരി 16നാണ് ലയനത്തിന് അംഗീകാരം വാങ്ങാൻ മലപ്പുറം ജില്ല ബാങ്കിെൻറ ജനറൽ ബോഡി ചേരുന്നത്. ഏഴിന് ചേരുന്ന യോഗത്തിൽ രജിസ്ട്രാർ അടക്കം ഉന്നത ഉദ്യോഗസ്ഥർ പെങ്കടുക്കും. ഇൗ യോഗത്തിൽ ലയനംകൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ വിശദീകരിക്കും. ഇടഞ്ഞുനിൽക്കുന്ന ജില്ല ബാങ്കുകളിലെ അംഗങ്ങളെ പേടിപ്പിച്ചും അനുനയിപ്പിച്ചും പാട്ടിലാക്കുകയാണ് ലക്ഷ്യം.
യു.ഡി.എഫിന് മേൽകൈയുള്ള കാസർകോട്, വയനാട്, മലപ്പുറം, കോട്ടയം, ഇടുക്കി ജില്ല ബാങ്കുകൾ ലയനത്തെ ശക്തമായി എതിർക്കുകയാണ്. ലയനത്തിന് ജില്ല ബാങ്ക് ജനറൽ ബോഡിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണെമന്ന് റിസർവ് ബാങ്ക് നിബന്ധനയുണ്ട്. ഇത് കേവല ഭൂരിപക്ഷമാക്കി സർക്കാർ ഒാർഡിനൻസ് ഇറക്കിയിരുന്നു. ഇൗ വ്യവസ്ഥയടക്കമുള്ള പുതിയ ബിൽ നിയമസഭ, സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഇത് പ്രാബല്യത്തിലായാലും യു.ഡി.എഫിന് വ്യക്തമായ മേധാവിത്തമുള്ള മലപ്പുറം ബാങ്കിൽ കേവല ഭൂരിപക്ഷം കിട്ടുക അസാധ്യമാണ്. ബി.ജെ.പി പ്രാതിനിധ്യമുള്ളതിനാൽ കാസർകോട് ജില്ല ബാങ്കിലും കേവലഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ജില്ല ബാങ്ക് ജനറൽ ബോഡിയിൽ വിള്ളൽ വീഴ്ത്താനാണ് സഹകരണ വകുപ്പ് ശ്രമിക്കുന്നത്. ജില്ല ബാങ്കുകളുടെ ആസ്തിയും ബാധ്യതയും സംസ്ഥാന സഹകരണ ബാങ്കിനോട് കൂട്ടിച്ചേർക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങുന്നതാണ് പുതിയ ഭേദഗതി നിർദേശം. ജില്ല ബാങ്ക് ജനറൽ ബോഡി ലയനതീരുമാനം തള്ളിയാൽ അവക്ക് പിന്നീട് തുടരാനുള്ള വ്യവസ്ഥ നിയമത്തിലില്ല. ഇത് ജില്ല ബാങ്കുകളുടെ നിലനിൽപ് അവതാളത്തിലാക്കും.
എങ്ങനെയും 14 ജില്ല ബാങ്കുകളുടേയും ലയനം പ്രാവർത്തികമാക്കുകയാണ് ഭേദഗതി വഴി ലക്ഷ്യമിടുന്നത്. എല്ലാ പ്രാഥമിക സംഘങ്ങൾക്കും കേരള ബാങ്കിൽ അംഗത്വം നൽകണമെന്ന നബാർഡ് നിർദേശം സർക്കാർ തള്ളിയിരിക്കുകയാണ്. പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും മാത്രമേ കേരള സഹകരണ ബാങ്കിൽ വോട്ടവകാശമുള്ള അംഗത്വമുണ്ടാവുകയുള്ളൂ. നബാർഡ് നിർദേശം തള്ളിയതിനെതിരെ പ്രതിപക്ഷ സംഘടനകൾ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. നബാർഡിനും റിസർവ് ബാങ്കിനും പരാതികളും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.