കാസർകോട്: സംസ്ഥാന ബജറ്റിൽ ജില്ലക്ക് ധനമന്ത്രിയുടെ കരുതൽ. കാസർകോട് പാക്കേജിന് 125 കോടി രൂപ വകയിരുത്തിയത് ജില്ലയുടെ വികസനത്തിന് കുതിപ്പേകും. കഴിഞ്ഞ തവണ 75 കോടി രൂപയാണ് പാക്കേജിന് അനുവദിച്ചിരുന്നത്. എൻഡോസള്‍ഫാന്‍ ദുരിതബാധിതർക്ക് 19 കോടി രൂപ യും വകയിരുത്തിയിട്ടുണ്ട്.
കാസർകോട് മെഡിക്കൽ കോളജിെൻറ സൗകര്യവും ഉയർത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. പുതിയ മെഡിക്കൽ കോളജുകളിലേക്ക് 4000 തസ്തിക അനുവദിച്ചിട്ടുണ്ട്. ഇതിെൻറ ഒരുവിഹിതം കാസർകോട് മെഡിക്കൽ കോളജിനും ലഭിക്കും. ടാറ്റ കോവിഡ് ആശുപത്രിയുടെ വികസനത്തെ കുറിച്ച് ബജറ്റിൽ പരാമർശമില്ല.
സംസ്ഥാനത്ത് ആറ് കിൻഫ്ര കേന്ദ്രങ്ങൾക്ക് 401കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാസർകോടുള്ള കിൻഫ്രയും ഇതിൽ ഉൾപ്പെടുന്നു. ഏറെ പ്രതീക്ഷിക്കുന്ന ഒന്നാണ് പെരിയ എയർസ്ട്രിപ്. മലബാർ വികസനം ലക്ഷ്യമിട്ടുള്ള കൊച്ചി- മംഗളൂരു വ്യവസായ ഇടനാഴിക്ക് പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. എന്‍.എച്ച് 66, മലയോര ഹൈവയുടെ റീച്ചുകളുടെ പൂര്‍ത്തീകരണത്തിനും ബജറ്റ് ഊന്നല്‍ നല്കുന്നു. തീരദേശ മേഖലക്കായുള്ള 5000 കോടി രൂപയുടെ പാക്കേജും ടൂറിസം കേന്ദ്രങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി 117 കോടിയുടെ പാക്കേജും പ്രവാസി തൊഴില്‍ പദ്ധതിക്കായി 100 കോടി വകയിരുത്തിയതും ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും മത്സ്യകൃഷിക്കും 92 കോടി പ്രഖ്യാപിച്ചതും ജില്ലക്ക് ഗുണം ചെയ്യും.
നീലേശ്വരം ബസാര്‍- തളിയില്‍ അമ്പലം റോഡ് നവീകരണം- ഒരുകോടി, കാഞ്ഞങ്ങാട് നഗരസഭ ഓവുചാൽ നിര്‍മാണം- രണ്ട് കോടി, മഞ്ചേശ്വരം താലൂക്കില്‍ ജോ. ആര്.ടി.ഒ ഓഫിസ് നിര്‍മാണം- 60 ലക്ഷം, കള്ളാര്‍-ചുള്ളിത്തട്ട് റോഡ്-1.80 കോടി, ചെങ്കള-അക്കരക്കര-ബേവിഞ്ച റോഡ് -ഒരു കോടി, പെരിയ-കാഞ്ഞിരടുക്കം-ഒടയംചാല്‍ -രണ്ട് കോടി, കുണ്ടം കുഴിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, കയ്യൂര്‍ സമരചരിത്ര മ്യൂസിയം, നീലേശ്വരത്ത് ലോ അക്കാദമി ആൻഡ് സ്റ്റഡി സെൻറര്‍,
നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ കല്ലളന് വൈദ്യര് സ്മാരക സാംസ്കാരിക സമുച്ചയം, മാധ്യമ പ്രവര്ത്തകന് കെ.എം. അഹമ്മദിെൻറ പേരില്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും, മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്, മംഗല്പാടി പഞ്ചായത്തിലെ ഉപ്പളയില്‍ മഞ്ചേശ്വരം താലൂക്ക് മിനി സിവിൽ സ്റ്റേഷന്, പരപ്പ ട്രൈബല്‍ ഡെവലപ്മെൻറ് ഓഫിസ്, കുറ്റിക്കോല്‍ ഐ.ടി.ഐ, ഉദുമ സ്പിന്നിങ് മില്‍ നവീകരണം, കാസര്‍കോട് ഗവ. കോളജില്‍ ഓഡിറ്റോറിയം, കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ തൊഴില്‍ വ്യവസായ പാര്‍ക്ക്, ഉപ്പള തുരുത്തിക്കുന്നില്‍ പാലം നിര്‍മാണം, മധൂര്‍-പട്ള-കൊല്ലങ്ങാനം റോഡ്, നെക്രംപാറ-ആര്‍ളടുക്കം-പുണ്ടൂര്‍-നാരമ്പാടി-ഏത്തടുക്ക റോഡ്, ബാവിക്കര തടയണക്ക് സമീപം ട്രാക്ടര്‍ വേ, ആശ്രമം സ്കൂള്‍ കുണ്ടംകുഴി എന്നിവയാണ് ജില്ലക്ക് ബജറ്റില്‍ ലഭിച്ച നേട്ടങ്ങള്‍.
കാഞ്ഞങ്ങാട്: യുവ തൊഴിൽസംരംഭകർക്ക് താമസത്തോടൊപ്പം തൊഴിൽ നൈപുണ്യ പരിശീലനം നൽകാൻ കാഞ്ഞങ്ങാട് യൂത്ത് സെൻററിന് സംസ്ഥാന ബജറ്റിൽ അംഗീകാരം ലഭിച്ചു. മൂന്നു കോടി രൂപയുടേതാണ് പദ്ധതി. ഇതിനായി മന്ത്രി ഇ. ചന്ദ്രശേഖരെൻറ നിർദേശത്തെ തുടർന്ന് പുതുക്കൈ വില്ലേജിൽ ഗുരുവനത്ത് 55 സെൻറ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി മാറ്റിവെച്ചിട്ടുള്ളതായും റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കിനാനൂർ കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളജിെൻറ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചുകോടി രൂപയും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 28 കോടിയുടെ ആറ് പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. കള്ളാർ പഞ്ചായത്തിൽ കള്ളാർ ചുള്ളിത്തട്ട് റോഡ് -ഒമ്പത് കോടി, കാഞ്ഞങ്ങാട് ഓപൺ സ്റ്റേഡിയം -അഞ്ച് കോടി, കോടോം ഐ.ടി.ഐ കെട്ടിടം -അഞ്ച് കോടി, കാഞ്ഞങ്ങാട് നഗരത്തിലെ ഡ്രൈനേജ് നിർമാണം -ഒരുകോടി എന്നിവക്ക് ബജറ്റിൽ തുക വകയിരുത്തി. മണ്ഡലത്തിലെ മറ്റ് 22 പദ്ധതികൾകൂടി ബജറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.