തിരുവനന്തപുരം: പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുളള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. പ്രവാസികൾക്ക് കുറഞ്ഞ പലിശക്കിൽ 1000 കോടി രൂപ വായ്പയായി അനുവദിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
കോവിഡ് മഹാമാരി പ്രവാസികൾക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്നും ഇതുവരെ 14,32,736 പ്രവാസികൾ തിരികെയെത്തിയെന്നും ധനമന്ത്രി പറഞ്ഞു. ഇതിൽ ഏറെ പേർക്കും തൊഴിൽ നഷ്ടമായി.
തൊഴിൽ നഷ്ടമായ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പ്രാപ്തരാക്കുന്ന പുനരധിവാസ പദ്ധതിയാണ് നോർക്ക സെൽഫ് എംപ്ലോയ്മെന്‍റ് സ്കീം.
ഈ പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശക്ക് 1000 േകാടി രൂപ വായ്പ ലഭ്യമാക്കും. ഇതിന്‍റെ പലിശ ഇളവ് നൽകുന്നതിനായി 25 േകാടി രൂപയും ബജറ്റിൽ വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.