തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുേമ്പാൾ വൈദ്യുത വാഹനങ്ങളെ േപ്രാത്സാഹിപ്പിക്കാൻ ബജറ്റിൽ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഇന്നത്തെ ബജറ്റിൽ നടത്തി. ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ച് ജീവനോപാധി തേടുന്നവർക്ക് ആശ്വാസമാകും പദ്ധതി.
ഇരുചക്ര വാഹനം ഉപവയാഗിച്ച് വിവിധ തരത്തിലുള്ള സാധാരണ തൊഴിലുകളിൽ ഏർപ്പെടുന്ന പത്രവിതരണക്കാർ, മത്സ്യക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ഹോം ഡെലിവറി നടത്തുന്ന യുവാക്കൾ, തുടങ്ങിയവർക്ക് ഇന്ധനചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാർദവുമായ ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് ഓട്ടോറിക്ഷകളും ലഭ്യമാക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് പുതിയ വായ്പ രീതി അവതരിപ്പിക്കും.
2021-22 സാമ്പത്തിക വർഷത്തിൽ 10,000 ഇരുചക്രവാഹനങ്ങളും 5000 ഓട്ടോറിക്ഷകളും വാങ്ങാനായി 200 കോടി രൂപയുടെ വായ്പയായിരിക്കും വിഭാവനം ചെയ്യുക. പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കും. പലിശ ഇളവ് നൽകുന്നതിന് 15 കോടി വകയിരുത്തുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 95 കടന്നിരുന്നു. ഡീസലിന് 90 രൂപയും. ഇന്ധനവില പ്രതിസന്ധി നേരിടാൻ ഉതകുന്നതാകും പുതിയ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.