രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യബജറ്റ്​ ഇന്ന്​; പ്രതീക്ഷ പങ്കുവെച്ച്​ ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഒമ്പതുമണിക്കാണ്​ ബജറ്റ്​ അവതരണം ആരംഭിക്കുക.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ഉൗന്നൽ നൽകിയാകും ബജറ്റ് അവതരിപ്പിക്കുക. വാ​ക്​​സി​ൻ വാ​ങ്ങാ​ൻ മ​തി​യാ​യ പ​ണം വ​ക​യി​രു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. പ്ര​ള​യ​വും കോ​വി​ഡ്​ മ​ഹാ​മാ​രി​യും ത​രി​പ്പ​ണ​മാ​ക്കി​യ സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക്ക്​ മു​ന്നേ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു. ത​ക​ർ​ന്ന്, പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കു​ന്ന മേ​ഖ​ല​ക​ളെ​ല്ലാം ബ​ജ​റ്റി​െൻറ പി​ന്തു​ണ​യോ​ടെ അ​തി​ജീ​വ​നം സ്വ​പ്​​നം കാ​ണു​ന്നു.

അതേസമയം, ബജറ്റ്​ അവതരണത്തിന്​ മു​േന്നാടിയായി പ്രതീക്ഷ പങ്കുവെച്ച്​ ധനമന്ത്രി രംഗത്തെത്തി. കേരളത്തിന്‍റെ ഭാവി വികസനത്തിന്​ ബജറ്റ്​ സഹായകകരമാകുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

Full View

ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ തീ​ര​സം​ര​ക്ഷ​ണ​ത്തി​ന്​ പ​ദ്ധ​തി​ക​ൾ, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ, രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ൽ വ​രു​മാ​ന​വ​ർ​ധ​ന​ക്ക്​​​ ന​ട​പ​ടി​ക​ൾ എ​ന്നി​വ​യും ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റിെൻറ ആ​ദ്യ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു. ബ​ജ​റ്റ്​ ഇ​ട​ത്​ ന​യ​ത്തി​ൽ അ​ടി​യു​റ​ച്ച​താ​കു​മെ​ങ്കി​ലും ​േഡാ. ​തോ​മ​സ്​ ​െഎ​സ​ക്കി​െൻറ ​ൈശ​ലി ത​ന്നെ കെ​ട്ടി​ലും മ​ട്ടി​ലും തു​ട​രു​മോ എ​ന്ന്​ സാ​മ്പ​ത്തി​ക​ലോ​കം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു. വ്യാ​പാ​ര-​വാ​ണി​ജ്യ​മേ​ഖ​ല​ക​ൾ​ക്കും ​േക്ഷ​മ​മേ​ഖ​ല​ക​ൾ​ക്കും ബ​ജ​റ്റി​ൽ വ​ൻ പ്ര​തീ​ക്ഷ​ക​ളാ​ണ്.

ക​ഴി​ഞ്ഞ ജ​നു​വ​രി 15ന്​ ​ഡോ. തോ​മ​സ്​ ​െഎ​സ​ക്​ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ അ​ടി​മു​ടി മാ​റ്റം ഉ​ണ്ടാ​കി​ല്ല. അ​തേ​സ​മ​യം പു​തി​യ ഇ​ട​ത്​ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ആ​ദ്യ വ​ർ​ഷം ന​ട​പ്പാ​ക്കേ​ണ്ട വാ​ഗ്​​ദാ​ന​ങ്ങ​ൾ ഇ​ടം​പി​ടി​ക്കും. ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗ​ത്തി​ലും ആ​ദ്യ വ​ർ​ഷം ന​ട​പ്പാ​ക്കേ​ണ്ട അ​ന​വ​ധി പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കോ​വി​ഡ്​ ര​ണ്ടാം​ത​രം​ഗം സൃ​ഷ്​​ടി​ച്ച ആ​ഘാ​തം മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കു​ന്നു. പു​തി​യ പ​ദ്ധ​തി​ക​ൾ വ​രു​ന്ന​തി​ന​നു​സ​രി​ച്ച്​ പ​ഴ​യ പ​ദ്ധ​തി​ക​ളി​ൽ പു​നഃ​ക്ര​മീ​ക​ര​ണം വ​രും.

വ​രു​മാ​ന​വ​ർ​ധ​ന​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ ​വ​ന്ന ​െഎ​സ​ക്കി​െൻറ​ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന പെ​രു​മ​ഴ​യാ​യി​രു​ന്നു. ച​ര​ക്ക്​ സേ​വ​ന നി​കു​തി സം​സ്ഥാ​ന​ത്തി​ന്​ മാ​ത്ര​മാ​യി വ​ർ​ധി​പ്പി​ക്കാ​നാ​കി​ല്ല. എ​ന്നാ​ൽ നി​കു​തി​യി​ത​ര വ​രു​മാ​ന​വ​ർ​ധ​ന​ക്ക്​ കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ വ​ന്നേ​ക്കും. മ​ദ്യം, ഭൂ​മി​യി​ൽ നി​ന്നു​ള്ള നി​കു​തി​ക​ൾ, വി​വി​ധ ഫീ​സു​ക​ൾ എ​ന്നി​വ​യി​ലൊ​ക്കെ കൈ​വെ​ച്ചേ​ക്കും.

Tags:    
News Summary - Kerala Budget 2021 KN Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.