തിരുവനന്തപുരം: കേരളത്തെ സംഘർഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷ സാഹചര്യത്തിൽ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നുണ്ട്. സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് എല്ലാ പാർട്ടികളും സർവകക്ഷിയോഗത്തിൽ പിന്തുണ പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ആകെ കുഴപ്പമാണെന്ന പ്രചരണത്തിൽ ആശങ്കയുണ്ട്. ഇത്തരത്തിലുള്ള പ്രചരണങ്ങൾ നിക്ഷേപങ്ങളെയും വികസന പരിപാടികളെയും ബാധിക്കും. രാഷ്ട്രീയ അക്രമങ്ങൾ അവസാനിപ്പിക്കേണ്ടത് തന്നെയാണെന്നും പിണറായി വ്യക്തമാക്കി. തൈക്കാട് െഗസ്റ്റ് ഹൗസിൽ ചേർന്ന സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണറുടെ നിർദേശ പ്രകാരം കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം, ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ നടത്തിയ ചർച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് സർവകക്ഷിയോഗം ചേർന്നത്. സി.പി.എം-ബി.ജെ.പി സംഘർഷങ്ങളുണ്ടായ തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ജില്ലകളിൽ സർവകക്ഷി യോഗത്തിന് മുന്നോടിയായ സമാധാനചർച്ചകൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.