തിരുവനന്തപുരം: കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ പുതുതായി ആരംഭിച്ച ഓൺലൈൻ പ്രതികരണ പരിപാടിയായ പി.സി. കുട്ടൻപിള്ള സ്പീക്കിങ് നിർത്തി. കൂടുതൽ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് പൊലീസ് സോഷ്യൽ മീഡിയ ടീം അറിയിച്ചു.
സാമൂഹ്യമാധ്യമങ്ങളിൽ സദാചാര പൊലീസിങ്ങുമായി എത്തുന്നവർക്ക് പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങളിൽ പരിപാടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഉള്ളടക്കത്തിൽ സദാചാര പൊലീസിങ്ങും സ്ത്രീവിരുദ്ധതയും മാത്രമാെണന്ന ആരോപണവും ഉണ്ടായിരുന്നു.
പരിപാടി ബോധവത്കരണത്തിന് ഉതകുന്നതല്ലെന്ന് മനസിലാക്കിയതിനാലാണ് പരിപാടി നിർത്തിവെക്കുന്നതെന്ന് പൊലീസിൻെറ വിശദീകരണം.
ജൂൺ ആറിന് യുട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോ ഏഴുലക്ഷത്തിലധികം പേരാണ് കണ്ടത്. കേരള പൊലീസ് സൈബർ വിഭാഗത്തിൻെറ നേതൃത്വത്തിൽ തുടങ്ങിയ പരിപാടി ടിക്ടോക് വിഡിയോകളെ കളിയാക്കികൊണ്ടുള്ളതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.