തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. നേമത്തിനുശേഷം താമര വിരിയിക്കുമെന്ന് പ്രതീക്ഷിച്ച വട്ടിയൂർക്കാവിൽ മൂന്നാംസ്ഥാനത്തായി. മാത്രമല ്ല, ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിൽനിന്ന് 23,000 ത്തിലധികം വോട്ട് ചോർന്നു.
മഞ്ച േശ്വരത്ത് രണ്ടാംസ്ഥാനം നിലനിർത്താനായെങ്കിലും തോൽവിയുടെ ആക്കം കൂടി. ശബരിമലയു ം വിശ്വാസ സംരക്ഷണവും സാമുദായിക വിഷയങ്ങളുമെല്ലാം കേരളത്തിൽ വിജയിച്ചുകയറാൻ മതി യാകില്ലെന്ന തിരിച്ചറിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. സാേങ്കതികമായി ചില മണ്ഡലങ്ങളിൽ വോട്ട് കൂടിയെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും മഞ്ചേശ്വരത്തൊഴികെ ഒരിടത്തും മുേന്നറ്റമില്ല.
ശബരിമല വിഷയം ഇനി ഉയർത്തിക്കൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവ് കൂടിയാണ് ജനവിധി. ശബരിമല പ്രക്ഷോഭങ്ങൾ ചൂടുപിടിപ്പിച്ച കോന്നിയും വട്ടിയൂർക്കാവും എൽ.ഡി.എഫിന് അനുകൂലമായാണ് വിധിയെഴുതിയത്. ശബരിമല സമരനായകനായി അവതരിപ്പിക്കപ്പെട്ട കെ. സുരേന്ദ്രന് കോന്നിയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ വോട്ട് കുറഞ്ഞു. മതന്യൂനപക്ഷ പിന്തുണ വർധിച്ചെന്ന അവകാശവാദവും വോെട്ടടുപ്പിൽ പ്രകടമായില്ല.
വട്ടിയൂർക്കാവിൽ സ്ഥാനാർഥി നിർണയത്തിലെ അപാകത, ആർ.എസ്.എസ് നിസ്സഹകരണം തുടങ്ങിയവ തിരിച്ചടിയായി. മുമ്പ് പാർട്ടിയെ പിന്തുണച്ച ചില സമുദായങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ ലഭിച്ചില്ല. കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാർഥിയെങ്കിൽ വിജയിക്കാൻ സാധിച്ചേനേ എന്ന ചർച്ചയും ഉയരുന്നു. കോന്നിയിൽ ക്രിസ്ത്യൻ സമുദായത്തിൽനിന്ന് കാര്യമായ പിന്തുണയുണ്ടായെന്നാണ് വിലയിരുത്തൽ. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ പിന്തുണച്ചവരിൽ നല്ലൊരു വിഭാഗം ഇക്കുറി വോട്ട് ചെയ്തില്ല.
അരൂരിൽ ബി.ഡി.ജെ.എസ് പിന്തുണ ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. എറണാകുളത്ത് പോളിങ് കുറഞ്ഞത് വോട്ട് കുറച്ചു. എന്നാൽ, അൽഫോൻസ് കണ്ണന്താനം മത്സരിച്ചപ്പോൾ ലഭിച്ചതിനെക്കാൾ വോട്ട് കൂടി. മഞ്ചേശ്വരത്ത് ഇടതുമുന്നണി യു.ഡി.എഫിന് വോട്ട് മറിച്ചെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. എങ്കിലും രണ്ടാംസ്ഥാനം നിലനിർത്താനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.