തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. മിക്കവാറും ജില്ലകളില്‍ വാക്സിന് സ്റ്റോക് തീർന്നു. നിലവിലെ സാഹചര്യത്തിൽ വിതരണം സുഗമമാകണമെങ്കിൽ കൂടുതൽ വാക്സിൻ എത്തണം. സെപ്റ്റംബറോടെ 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്ക് വാക്സിൻ നൽകാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും വാക്സിനില്ലാത്തത് വെല്ലുവിളിയാണ്. ഇൗ സാഹചര്യത്തിലാണ് കേന്ദ്രത്തോട് കൂടുതല്‍ വാക്സിന് ആവശ്യപ്പെട്ടത്.
കൂടുതൽ വാക്സിൻ എത്താത്ത പക്ഷം പല ജില്ലകളിലും വിതരണ കേന്ദ്രങ്ങൾ അടച്ചിടേണ്ടി വരും.സമീപ ദിവസങ്ങളിെലല്ലാം കോവിൻ പോർട്ടൽ വഴി മുൻകൂട്ടിയുള്ള രജിസ്ട്രേഷേനക്കാൾ നേരിെട്ടത്തുന്നവർക്കുള്ള സ്പോട്ട് രജിസ്ട്രേഷനാണ് പ്രാമുഖ്യം നൽകിയത്. നേരിട്ട് ബുക്ക് ചെയ്യാൻ കഴിയാത്തവർക്കുള്ള സൗകര്യമെന്ന നിലയിലായിരുന്നു ഇൗ ക്രമീകരണം. എന്നാൽ, ഇതോടെ സ്പോട്ട് രജിസ്ട്രേഷനുകൾ കുതിച്ചുയർന്നിരുന്നു.
ഒന്നാം ഡോസുകാർക്ക് മാത്രമല്ല, രണ്ടാം ഡോസുകാർക്കും സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കുന്നുണ്ട്. അതേസമയം, 18 വയസ്സ് കഴിഞ്ഞവർക്ക് കൂടി വാക്സിൻ വിതരണം നടക്കുന്ന സാഹചര്യത്തിൽ മുൻഗണന വിഭാഗത്തിലെ രണ്ടാം ഡോസുകാർക്ക് വാക്സിൻ കിട്ടാത്ത സ്ഥിതിയുമുണ്ട്. കോവിഷീൽഡുകാർക്ക് രണ്ടാം ഡോസിനുള്ള ഇടവേള ദീർഘമാണെന്നതിനാൽ രണ്ടാം കുത്തിവെപ്പിന് സമയപരിധിയെത്തിയവർ നിരവധിയാണ്.
രണ്ടാം ഡോസുകാർക്കുള്ള വാക്സിൻ വിതരണത്തിൽ മുൻഗണന നൽകിയിരുന്നെങ്കിലും അതെല്ലാം ഒഴിവാക്കി. കോവിനിൽ നിന്നുള്ള മെസേജ് ലഭിച്ചത് പ്രകാരം സ്ലോട്ട് ബുക്ക് ചെയ്തവർക്കും വിതരണ കേന്ദ്രത്തിലെത്തുേമ്പാഴാണ് വാക്സിനില്ലെന്ന വിവരം ലഭിക്കുന്നത്.
ആദ്യഡോസ് മുഴുവൻ പേരിലുമെത്തിക്കാൻ ശ്രമം
തിരുവനന്തപുരം: 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും സെപ്റ്റംബറോടെ ആദ്യ ഡോസ് വാക്സിന് നൽകാൻ ആരോഗ്യവകുപ്പ് തീരുമാനം. 18 വയസ്സിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്കാണ് (2,15,27,035) നിലവിൽ ആദ്യഡോസ് നൽകിയത്. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം ഡോസും നല്കി. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,94,87,970 പേര്‍ക്കാണ് വാക്സിന് നല്‍കിയത്.
വിവിധ വിഭാഗങ്ങളിൽ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മാത്രം ആകെ 1.95 കോടിയിലധികം ഡോസ് വാക്സിനാണ് നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്കി. 45 വയസ്സിന് മുകളിലുള്ള 92 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 47 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസ്സിനും 44 വയസ്സിനും ഇടയിലുള്ള 54 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് ലഭ്യമാക്കി. 60 വയസ്സിന് മുകളിലുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും മുഴുവന്‍ ആദ്യ ഡോസ് വാക്സിന് നല്‍കുന്നതിന് പ്രത്യേക യജ്ഞങ്ങളും നടപ്പാക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.